ജൂലിയും പീറ്ററും അവിടേക്ക് വന്ന ഒരു ഓട്ടോയിൽ കയറി
അല്പസമയത്തിനു ശേഷം ജൂലിയും പീറ്ററും വീടിനു മുൻപിൽ
പീറ്റർ :അയ്യോ ജൂലി ഞാൻ തളർന്നു എനിക്ക് എങ്ങനെ യെങ്കിലും ഒന്ന് കിടന്നാൽ മതി
ജൂലി :ഞാനും തളർന്നു പീറ്റർ ഞാൻ വേഗം കതക് തുറക്കാം
ജൂലിയും പീറ്ററും കതക് തുറന്ന് വീടിനുള്ളിലേക്ക് കയറി
ജൂലി :പീറ്റർ ആ ലൈറ്റ് ഒന്നിട്ടേ
പീറ്റർ പതിയെ ലൈറ്റിന്റെ സ്വിച്ച് ഓൺ ആക്കി
പീറ്റർ :ജൂലി ലൈറ്റ് കത്തുന്നില്ലല്ലോ കരന്റപോയെന്നാ തോന്നുന്നത്
ജൂലി :അങ്ങനെ വാരാൻ വഴി യില്ല നമ്മൾ വന്നപ്പോൾ അടുത്ത വീട്ടിലൊക്കെ ലൈറ്റ് കണ്ടതല്ലേ
പീറ്റർ :അത് ശെരിയാണല്ലോ എന്തായാലും നമുക്ക് പുറത്തു പോയി നോക്കാം
ജൂലിയും പീറ്ററും പുറത്തേക്കു പോകാൻ ഒരുങ്ങി” ടപ്പ് “എന്നാൽ വീടിന്റെ വാതിൽ ഉടൻ തന്നെ തനിയെ അടഞ്ഞു
ജൂലി :ഇതെന്താ പറ്റിയത് ഈ വാതിൽ എന്താ തുറക്കാത്തത് ഈ ഇരുട്ടത്ത് ഒന്നും കാണാനും പറ്റുന്നില്ലല്ലോ
പെട്ടെന്ന് തന്നെ ജൂലിയും പീറ്ററും വീടിനുള്ളിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ടു
പീറ്റർ :ജൂലി ഈ വീടിനുള്ളിൽ ആരോ ഉണ്ട്
ജൂലി :ശെരിയാ പീറ്റർ ഞാനും എന്തൊ ശബ്ദം കേട്ടു വല്ല കള്ളൻ മാരുമായിരിക്കും ഞാൻ പോലീസിനെ വിളിക്കാം
ജൂലി ഫോൺ കയ്യിലെടുത്ത് പോലീസിനെ വിളിക്കുവാൻ ശ്രമിച്ചു എന്നാൽ ഫോൺ നിശ്ചലമായിരുന്നു
ജൂലി :പീറ്റർ ഈ ഫോൺ വർക്ക് ആകുന്നില്ല
പെട്ടെന്നായിരുന്നു ഇരുളിൽ നിന്നും അവർ ഒരു ശബ്ദം കേട്ടത്
“ഫോൺ മാത്രമല്ല ഈ വീട്ടിലേ ഒന്നും ഇനി പ്രവർത്തിക്കുകയില്ല ഈ വീട്ടിൽ നിന്ന് ഒരു ശബ്ദവും പുറത്തേക്കു പോകുകയുമില്ല ”
ജൂലിയും പീറ്ററും സംസാരം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു
ഇരുളിൽ നിന്നും രണ്ട് രൂപങ്ങൾ അവർക്കു മുന്പിലേക്ക് കടന്നുവന്നു
അന്ധകാരത്തിനു പകരം ആ വീട്ടിൽ മുഴുവനും നീല നിരത്തിലുള്ള പ്രകാശം നിറഞ്ഞു
ആ വെളിച്ചത്തിൽ പീറ്റർ തന്റെ മുന്നിൽ നിൽക്കുന്ന വരെ തിരിച്ചറിഞ്ഞു