ജൂലി വേഗം പോക്കറ്റിൽ നിന്ന് ഒരു ബോക്സ് പീറ്ററിനു നൽകി
പീറ്റർ പതിയെ ബോക്സ് അഴിച്ചു നോക്കി
പീറ്റർ :ജൂലി ഇത് ഞാൻ നിനക്ക് തന്ന വാച്ചല്ലേ
ജൂലി :ഇത് അതല്ല പീറ്റർ
ജൂലി വാച്ച് വാങ്ങി പീറ്ററിന്റെ കയ്യിൽ അണിയിച്ചു
ജൂലി :ഇത് ഞാൻ നിനക്ക് വേണ്ടി പണിയിച്ചതാ നീ തന്നത് പോലെ ഒന്ന് അതിൽ എന്തെങ്കിലും പ്രേത്യേകത ഉണ്ടോ എന്ന് നോക്ക് പീറ്റർ
പീറ്റർ :ഇതിൽ എന്താ j എന്ന് എഴുതിയിട്ടുണ്ടല്ലോ
ജൂലി :അത് എന്റെ പേരാണ് മണ്ടാ j ഫോർ ജൂലി ഇനി ഇത് നോക്കിക്കെ ജൂലി തന്റെ കയ്യിലെ വാച്ച് പീറ്ററിനു കാണിച്ചു
പീറ്റർ :ഇതിലെ p എന്റെ പേരായിരിക്കുമല്ലേ
ജൂലി :അതേ p ഫോർ പീറ്റർ
പീറ്റർ :ഇതൊക്കെ എപ്പോൾ ചെയ്തു
ജൂലി :അതൊക്കെ ചെയ്തു എന്താ ഇഷ്ടമായോ
പീറ്റർ ജൂലിയെ നോക്കി പതിയെ ചിരിക്കുക മാത്രം ചെയ്തു
ജൂലി :എന്താ ചിരിക്കുന്നത് നിനക്ക് ഇതൊക്കെ കളിയായിട്ടു തോന്നുന്നുണ്ടോ
പീറ്റർ :അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്സ് ജൂലി
ജൂലി :ഇത് മാത്രമല്ല ഞാൻ നമ്മുടെ ജീവിതത്തെ പറ്റി ഒരുപാട് പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്
പീറ്റർ :ഞാൻ അറിയാതെയോ ഉം കൊള്ളാം എന്തായാലും പറ കേൾക്കട്ടെ
ജൂലി :നമ്മുടെ കല്യാണത്തെ പറ്റിയാ ഞാൻ ആദ്യം ചിന്തിച്ചത് പക്ഷെ നീ ഈ ലോകത്ത് ഉള്ള ആൾ അല്ലാത്തത് കൊണ്ട് നമുക്ക് ഒഫീഷ്യലായി വിവാഹം കഴിക്കാൻ പറ്റില്ല അതുകൊണ്ട് നമ്മൾ കല്യാണം കഴിക്കാതെ ഒന്നിച്ച് താമസിക്കും എന്നലും നമ്മൾ ഭാര്യ ഭർത്താക്കൻമാർ തന്നെ ആയിരിക്കും
പീറ്റർ :ഉം കൊള്ളാം ബാക്കി പറയ്
ജൂലി :പിന്നെ നമുക്ക് രണ്ട് കുട്ടികൾ മതി പിന്നെ നീയും ഞാനും ചേർന്ന് എന്റെ അച്ഛന്റെ കമ്പനികളെല്ലാം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കും അങ്ങനെ ബിസ്നെസ്സ് ചെയ്തു നമ്മൾ വലിയ പണക്കാരാകും പിന്നീടുള്ള കാലം