എങ്ങനെയുണ്ട്
ജൂലി :നീ എങ്ങനെയാ പീറ്റർ ഇത് ചെയ്തത്
പീറ്റർ :അതൊക്കെയുണ്ട് ജൂലി ആദ്യം ഇഷ്ടപെട്ട സമ്മാനം വാങ്ങിച്ചോ
ജൂലി :എനിക്കാ പാവ മതി ജൂലി കടയിലുണ്ടായിരുന്ന പാവ വാങ്ങിച്ചെടുത്തു
പീറ്റർ :നമുക്ക് ഒന്ന് കൂടി നോക്കിയാലോ
ജൂലി :വേണ്ട വെടിക്കെട്ടിനു സമയമായി നീ ഒന്ന് വന്നേ
ജൂലി പീറ്ററുമായി മുൻപോട്ട് നടന്നു
പീറ്റർ :ജൂലി പറഞ്ഞതു കൊണ്ടാ അല്ലെങ്കിൽ ഞാൻ ആ കട കാലിയാക്കിയേനെ
ജൂലി :സാരമില്ല പീറ്റർ നമുക്ക് അടുത്ത തവണ കളിക്കാം ഇപ്പോൾ നീ എന്റെ കൂടെ വാ
ജൂലിയും പീറ്ററും ഉയരമേറിയ ഒരു സ്ഥാലത്തെത്തി
ജൂലി :പീറ്റർ ഇവിടെ നിന്നാണ് ഞാൻ എപ്പോഴും ഫയർ വർക്സ് കാണുന്നത് എല്ലാ തവണയും എന്റെ കൂടെ അച്ഛനും അമ്മയും ഉണ്ടാകും പക്ഷെ ഇത്തവണ
പീറ്റർ :ഇത്തണ ഞാൻ കൂടെ ഉണ്ടല്ലോ പിന്നെന്താ ഇനി എല്ലാ തവണയും നമ്മൾ ഒരുമിച്ച് ഇവിടെ വന്ന് കാർണിവൽ കാണും എന്താ പോരെ
ജൂലി പതിയെ പീറ്ററിനെ നോക്കി പുഞ്ചിരിച്ചു അതോടൊപ്പം തന്നെ മുകളിൽ പല നിരത്തിലുള്ള ഫയർ വർക്കുകൾ തെളിയാൻ തുടങ്ങി ജൂലിയും പീറ്ററു പരസ്പരം കൈകൾ കോർത്ത് അത് ആസ്വദിച്ചു
കാർണിവലിനു ശേഷം ജൂലിയും പീറ്ററും വീട്ടിലേക്ക് തിരികെ നടന്നു
പീറ്റർ :ജൂലി ഓട്ടോയോ ടാക്സിയോ ഒന്നും കാണുന്നില്ലല്ലോ
ജൂലി :കാർണിവൽ അല്ലേ എല്ലാവരും തിരക്കിലായിരിക്കും വാ നമുക്ക് കുറച്ച് നടക്കാം
ജൂലിയും പീറ്ററും മുൻപോട്ട് നടന്നു
പീറ്റർ :നിനക്ക് കാർണിവൽ ഇഷ്ടപ്പെട്ടോ
ജൂലി :ഈ ദിവസം ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല പീറ്റർ ഞാൻ ഇന്ന് ഒരുപാട് സന്തോഷിച്ചു എല്ലാത്തിനും നന്ദി പീറ്റർ
പീറ്റർ :എന്നോടെന്തിനാ നന്ദി പറയുന്നത്
ജൂലി :നീ വന്നില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിൽ ഇതൊന്നും നടക്കില്ലായിരുന്നു പീറ്റർ
പീറ്റർ :അങ്ങനെയൊന്നുമില്ല ജൂലി വാ നമുക്ക് നടക്കാം ഒരുപാട് നേരമായി
ജൂലി :പീറ്റർ ഞാൻ നിനക്ക് ഒരു സമ്മാനം വച്ചിട്ടുണ്ട്
പീറ്റർ :സമ്മാനമോ