ജൂലി :എന്താ പീറ്റർ ഇത് നമ്മൾ എല്ലാം തീരുമാനിച്ചതല്ലേ ഇതാ പിടിക്ക്
ജൂലി പീറ്ററിന് കോമിക് ബുക്ക് നൽകി
ജൂലി :ഞാൻ നിന്നെ ആദ്യമായി കണ്ട ദിവസം ഓർക്കുകയായിരുന്നു പീറ്റർ എത്ര പെട്ടെന്നാ ദിവസങ്ങൾ കടന്നു പോയത് അല്ലേ പിന്നെ ഞാൻ നേരെത്തെ പറഞ്ഞത് കാര്യമാക്കണ്ട അവിടെ അവിടെ നല്ല പെൺകുട്ടികൾ വല്ലതും ഉണ്ടെങ്കിൽ വിട്ട് കളയണ്ട കേട്ടോ
പീറ്റർ പതിയെ ചിരിക്കുക മാത്രം ചെയ്തു
പീറ്റർ :ജൂലി നീ എനിക്ക് ഒരു വാക്ക് തരണം എങ്കിലേ ഞാൻ പോകു
ജൂലി :എന്താ പീറ്റർ
പീറ്റർ :ഞാൻ പോയികഴിഞ്ഞാൽ നീ പഴയത് പോലെ ഒറ്റപെട്ടു കഴിയരുത് നീ പഠിത്തം പൂർത്തിയാക്കണം അച്ഛന്റെ കമ്പനികൾ ഏറ്റെടുത്തു നടത്തുകയും ചെയ്യണം സമയമാകുമ്പോൾ കല്യാണവും കഴിക്കണം സമ്മതമാണോ
ജൂലി :ശെരി സമ്മതിച്ചു
പീറ്റർ പതിയെ കോമിക് ബുക്ക് തുറന്ന് തന്റെ കയ്യിൽ ഉണ്ടായിരുന്ന കോയിൻ അതിനു പുറത്ത് വച്ചു
ജൂലി :നീ ഇവിടെ ഉണ്ടായിരുന്ന ഓരോ നിമിഷവും നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു എല്ലാത്തിനും നന്ദി പീറ്റർ
പീറ്റർ :ഞാൻ നിന്നെ ഒരിക്കലും മറക്കില്ല ജൂലി
ജൂലി വേഗം തന്നെ പീറ്ററിന്റെ ചുണ്ടിൽ മൂത്തമിട്ടു പെട്ടെന്ന് തന്നെ ക്ലോക്കിൽ 12 മണി മുഴങ്ങി കോമിക് കോയിൻ പെട്ടെന്ന് ചലിക്കുവാൻ തുടങ്ങി റൂം മുഴുവൻ മഞ്ഞ നിറത്തിലുള്ള പ്രകാശം പരന്നു അല്പനേരത്തിനുനുള്ളിൽ പ്രകാശത്തിന്റെ തീവ്രത കുറഞ്ഞു ജൂലി പതിയെ കണ്ണുകൾ തുറന്നു പീറ്ററിന്റെ സ്ഥാനത്ത് കോമിക് ബുക്ക് മാത്രം അവശേഷിച്ചിരുന്നു ജൂലി വേഗം ബുക്ക് കയ്യിലെടുത്ത് തുറന്നുനോക്കി കോമിക് ബുക്കിനുള്ളിലേ ചിത്രങ്ങൾക്ക് മാറ്റം വന്നിരുന്നു പുതിയ തരത്തിലുള്ള ഡ്രസ്സുകൾ ആയിരുന്നു പീറ്റർ ധരിച്ചിരുന്നത് പീറ്ററിന്റെ കയ്യിൽ ജൂലി കൊടുത്ത വാച്ചും ഉണ്ടായിരുന്നു
ജൂലി :ഇനി നമ്മൾ എന്നെങ്കിലും കാണുമോ പീറ്റർ
ജൂലി കോമിക് ബുക്ക് നെഞ്ചോട് അടക്കി കരയുവാൻ തുടങ്ങി
അവസാനിച്ചു..
ക്ലൈമാക്സ് എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല ഇതുവരെ ഈ കഥയ്ക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും ഒരുപാട് നന്ദി
2 വർഷങ്ങൾക്ക് ശേഷം ജൂലിയുടെ വീട്
ജോൺ :ജൂലി ഇപ്പോൾ നിനക്ക് നമ്മൾ കൂട്ടുകാരെ കാണാൻ പോലും സമയം ഇല്ലല്ലോ
റോസ് :അതെങ്ങനെയാ ജോൺ ഇവൾ ഇപ്പോൾ വലിയ ബിസ്സിനെസ്സ് കാരിയായില്ലേ
ജൂലി :ഓഹ് തുടങ്ങി രണ്ടെണ്ണവും നിങ്ങളുടെ പരാതി തീർക്കാനല്ലേ ഇന്ന് എന്റെ