ഇല്ല പീറ്റർ എന്നോട് അല്പമെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നീ പോകണം പീറ്റർ പ്ലീസ് പീറ്റർ
പീറ്റർ :ഞാൻ പോയാൽ എല്ലാം ശെരിയാകുമെങ്കിൽ ഞാൻ പോകാം ജൂലി നീ പറയുന്നത് എന്തായാലും ഞാൻ അനുസരിക്കും കാരണം നിന്നെ എനിക്ക് അത്രയും ഇഷ്ടമാണ്
പീറ്ററിനു തന്റെ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവൻ ഉറക്കെ കരയുവാൻ തുടങ്ങി ജൂലി പതിയെ പീറ്ററിനടുത്തേക്ക് എത്തി അവന്റെ കണ്ണുകൾ തുടച്ചു
ജൂലി :കരയല്ലേ പീറ്റർ നമുക്കിനി കുറച്ച് സമയമേ ഉള്ളു അത് നമുക്ക് സന്തോഷമായി പങ്കിടാം
ജൂലി പീറ്ററിനെ സോഫയിൽ ഇരുത്തി
ജൂലി :പീറ്റർ ഞാൻ നിനക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം നിനക്ക് എന്താ വേണ്ടത്
പീറ്റർ :എനിക്ക് വിശപ്പില്ല ജൂലി
ജൂലി :അതൊന്നും പറഞ്ഞാൽ പറ്റില്ല നിനക്ക് ഞാൻ ഉണ്ടാക്കുന്നതൊക്കെ വലിയ ഇഷ്ടമല്ലേ
പീറ്റർ :ജൂലി..
ജൂലി :ഞാൻ ഭക്ഷണം കൊണ്ട് വരാം
ജൂലി അടുക്കളയിലേക്ക് കയറി
അല്പസമയത്തിനു ശേഷം
ജൂലി :ഇതാ പീറ്റർ കഴിക്ക് അപ്പവും മുട്ടയും നിനക്ക് ഇഷ്ടമല്ലേ
ജൂലി പത്രം പീറ്ററിനു നേരെ നീട്ടി പീറ്റർ ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി
ജൂലി :എന്താ പീറ്റർ നീ ഒന്നും മിണ്ടാത്തത് ഇല്ലെങ്കിൽ എപ്പോഴും മിസ്സ് ജൂലിയുടെ ഭക്ഷണം സൂപ്പറാ പൊളിയാ എന്നൊക്കെ പറയാറുള്ളതല്ലേ നിന്റെ മിസ്സ് ജൂലി വിളി ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്
പീറ്റർ :നന്നായിയിട്ടുണ്ട് മിസ്സ് ജൂലി
പെട്ടെന്ന് തന്നെ ജൂലിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി
പീറ്റർ :എന്നോട് കരയരുത് എന്ന് പറഞ്ഞിട്ട് ജൂലി കരയുകയാണോ
ജൂലി :ഹേയ് ആരുപറഞ്ഞു ഞാൻ കരഞ്ഞേന്ന് നീ വേഗം കഴിക്ക് പോകാൻ സമയമായി
അല്പസമയത്തിനു ശേഷം
ജൂലി :പീറ്റർ നീ പോകുമ്പോൾ ഈ ഡ്രസ്സ് ഇട്ടാൽ മതി ഇതാണ് നിനക്ക് കൂടുതൽ ചേരുക പെട്ടെന്ന് ഡ്രെഡ്ഡ് ഇട്ടിട്ട് വാ
പീറ്റർ വേഗം ഡ്രസ്സ് മാറി വന്നു
ജൂലി :ഉം ചുള്ളനായിട്ടുണ്ട് പിന്നെ ഒരു കാര്യം അവിടെ ചെന്നിട്ട് വല്ല പെൺപിള്ളേരുരുടെയും പുറകേ നടന്നാലുണ്ടല്ലോ ബാക്കി ഞാൻ പറയുന്നില്ല അയ്യോ സമയം പോയി ഇനി 10 മിനിറ്റ് കൂടിയേ ഉള്ളു അല്ലേ നീ എന്താ ഇങ്ങനെ നിൽക്കുന്നേ എന്തെങ്കിലും പറ ഇനി ചിലപ്പോൾ എന്നോട് സംസാരിക്കാൻ പറ്റിയെന്ന് വരില്ല കേട്ടോ
പീറ്റർ :ഞാൻ പോകണോ ജൂലി