കോമിക് ബോയ് 9 [Fang leng] [Climax]

Posted by

ജൂലി കരഞ്ഞു കൊണ്ട് ചോദിച്ചു

പീറ്റർ :അവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ എന്ത് വന്നാലും ഞാൻ നിന്നെ വിട്ട് പോകില്ല ജൂലി

ജൂലി :നിനക്ക് എന്തെങ്കിലും സംഭവിക്കുമോ പീറ്റർ

ജൂലിയുടെ ശബ്ദം ഉച്ചത്തിലായി

പീറ്റർ :ഇവിടെ നിൽക്കുന്നത് എനിക്ക് മരണമാണ് നൽകുന്നതെങ്കിൽ ഞാൻ അത് സന്തോഷത്തോടെ സ്വീകരിക്കും ജൂലി എന്റെ മരണം വരെ ഞാൻ നിന്നോടൊപ്പം ഉണ്ടാകും

പീറ്ററിന്റെ കണ്ണുകളും നിറഞൊഴുകാൻ തുടങ്ങി

ജൂലി വേഗംതന്നെ പീറ്ററിനെ തന്നിൽ നിന്ന് തള്ളിമാറ്റി

പീറ്റർ :എന്താ ജൂലി എന്ത് പറ്റി

ജൂലി :നീ ഇവിടെ നിന്ന് പോകണം പീറ്റർ

പീറ്റർ :എന്താ ജൂലി ഇങ്ങനെ പറയുന്നത് ഞാൻ എന്ത് തെറ്റാ ചെയ്തത്

ജൂലി :നീ ഒരു തെറ്റും ചെയ്തിട്ടില്ല പീറ്റർ ഞാനാണു ചെയ്തത് ഞാൻ നിന്നെ സ്നേഹിക്കാൻ പാടില്ലായിരുന്നു

ജൂലി കൂടുതൽ ഒച്ചത്തിൽ പൊട്ടിക്കരയാൻ തുടങ്ങി

പീറ്റർ :കരയാതെ ജൂലി എനിക്ക് ഒന്നും സംഭവിക്കില്ല

ജൂലി :ഇല്ല പീറ്റർ ഇത് എന്റെ വിധിയാണ് ഞാൻ സ്നേഹിക്കുന്നവരെയെല്ലാം എനിക്ക് നഷ്ട്ടപെടും

പീറ്റർ :ഇല്ല ജൂലി അങ്ങനെയൊന്നും നടക്കില്ല

ജൂലി :ഇല്ല പീറ്റർ നീ ഇനി ഇവിടെ നിൽക്കാൻ പാടില്ല നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല

പീറ്റർ :നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവിടെ നിന്ന് പോകില്ല ഞാൻ പോയാൽ നിനക്കത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ

അല്പനേരം നിശബ്ദയായ ശേഷം ജൂലി പീറ്ററിന്റെ മുഖം തന്റെ കൈകുള്ളിലാക്കി സംസാരിക്കാൻ തുടങ്ങി

ജൂലി :നീ പോകുന്നതിനേക്കാൾ വേദനയായിരിക്കും പീറ്റർ എന്റെ മുൻപിൽ വച്ച് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്കുണ്ടാകുക അതെനിക്ക് സഹിക്കാനാകില്ല പീറ്റർ എനിക്ക് നീ എവിടെയെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി പീറ്റർ

പീറ്റർ :എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഞാൻ നിനക്ക് ഒരു ശല്യമായോ

ജൂലി :എന്തിനാ പീറ്റർ ഇങ്ങനെയൊക്കെ പറയുന്നത് നമുക്ക് വേറൊരു വഴിയും

Leave a Reply

Your email address will not be published. Required fields are marked *