കാതിൽ മിന്നലടിച്ചത് പോലെ എനിക്ക് തോന്നി….. ഭ്രാന്ത് പിടിച്ചവനെ പോലെ ഞാൻ നിളയുടെ ഫോണിലേക്ക് വിളിച്ചു…..
സ്വിച്ച് ഓഫ്………!!!!!!!!
പിന്നെയും പിന്നെയും ഞാൻ വിളിച്ചുകൊണ്ടേയിരുന്നു…….. എന്തു ചെയ്യണമെന്ന് ഒരു പിടുത്തവുമില്ല…….എനിക്ക് തല കറങ്ങുന്ന പോലെ തോന്നി…….അവന്മാർ എന്നെ പിടിച്ചു കാറിൽ ഇട്ടുകൊണ്ട് നേരെ വലിയകുളത്തേക്ക് പാഞ്ഞു………പത്ത് മിനിറ്റിൽ അവിടെയെത്തി…..
അമ്പലത്തിലെ കോമ്പൗൻഡിലുള്ള ഓഡിറ്റോറിയത്തിൽ നിറയെ ആൾകാർ നിൽപ്പുണ്ട്……അവിടയാണെന്ന് തോന്നുന്നു…. ഓടുകയല്ല ഞാൻ അവിടേക്കു പാഞ്ഞു…..
ഹാളിൽ നിൽപ്പുണ്ട് ചെറുക്കനും പെണ്ണും…..ഫോട്ടോയ്ക്ക് നിന്നു കൊടുക്കുന്നു…….അവന്റെ മുഖത്ത് സന്തോഷമാണ്…. അവളുടെ എന്റെ കുഞ്ഞന്റെ മുഖത്ത് രക്തമില്ല…… അവൾക്ക് ഇറങ്ങി ഓടണമെന്നുണ്ട്…..
എന്റെ പുറകെ വന്ന അവന്മാർ ബ്രേക്കിട്ട പോലെ തന്നെ മുന്നിലെ കാഴ്ച്ച കണ്ട് എന്റെ പുറകിൽ വന്നു നിന്നു………
എല്ലാം കഴിഞ്ഞിരിക്കുന്നു…..
പുറത്തെ വലിയ കാറിൽ ഒട്ടിച്ചിരിക്കുന്ന അക്ഷരങ്ങൾ
നിള വെഡ്സ് ദേവപ്രതാപ്
അതെന്നെ നോക്കി ചിരിക്കുന്ന പോലെ എനിക്ക് തോന്നി….. ചുറ്റിലുമുള്ള എല്ലാം എന്നെ നോക്കി ചിരിക്കുന്നു… ഒറ്റ ദിവസംകൊണ്ട് ഒരുത്തനെ കൊന്നിരിക്കുന്നു…….
താഴെ അവൻ നിൽപ്പുണ്ട് അവൻ തന്നെ വാസുദേവൻ എന്ന ചെന്നായ… എന്റെയും അവളുടെയും ജീവിതം ഇരുട്ടിലാക്കിയ നായ…….
അവൻ ചിരിക്കുകയാണ്….എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല….. അവളെ ഒരു നോക്കെ കണ്ടുള്ളു…. എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു… ചുറ്റുമുള്ള നാലുപേരുടെയും കൈകൾ എന്റെ ചുമലിൽ അമരുന്നത് ഞാനറിഞ്ഞു……
പോകാം…..
അവരോടായി പറഞ്ഞിട്ട് ഞാൻ യാന്ത്രികമായി നടന്നു കാറിൽ കയറി……
എന്റെ കണ്ണിൽ ഇരുട്ട് നിറയുകയാണ്…. തലയ്ക്കുള്ളിൽ ഒരു പ്രകമ്പനം മാത്രം…… ഒന്നുമൊന്നും അറിയാൻ വയ്യ… എന്റെ വലിയ വീടിന്റെ ഗേറ്റ് കടന്ന് കാർ എന്റെ വീട്ടുമുറ്റത്ത് നിന്നു…..
ഞാൻ തന്നെ സ്വയമേ ഇറങ്ങി വീട്ടിൽ കയറി റൂമിലേക്കുള്ള സ്റ്റെപ്പുകൾ കയറി…. എന്റെ ബെഡിൽ ഇരുന്നു…..
ആഹ് ഇരുപ്പ് നാല് ദിവസത്തോളം നീണ്ടു……അത് തന്നെ ഞാൻ പിന്നീടാണ് അറിയുന്നത്…..
ആരൊക്കെയോ വന്നു എന്റെ മുന്നിൽ നിന്ന് ആരോ കരയുന്നുണ്ട് കേൾക്കാം പക്ഷെ കാണാൻ വയ്യ… ഇരുട്ടാണ് എന്റെ കണ്ണിൽ…….