❣️ നീയും ഞാനും 3 [അർച്ചന അർജുൻ]

Posted by

” ചെല്ലടാ ചെല്ല് മോളെ കെട്ടിച് തരാൻ ആയിരിക്കും….. ഓടി പോ….. ”

അരവിന്ദ് കൂടി താങ്ങിയതോടെ എന്റെ കാറ്റ് പോയെന്ന് പറഞ്ഞ മതീല്ലോ……

” മിണ്ടാതിരിയെടാ മൈരുകളെ….. ആദ്യം മനുഷ്യനൊന്ന് പോയി വരട്ട് എന്നിട്ടെന്റെ ശവത്തിൽ കുത്തിയ പോരെ…. ”

കാര്യം ഇതൊക്കെ ആണെങ്കിലും എനിക്ക് വേണ്ടി ജീവൻ കളയാൻ വരെ അവന്മാർ തയ്യാറാണ് എന്നുള്ളതാ……..

വരുന്നിടത്തു വെച്ച് കാണാം എന്ന് കരുതി ഭാവി അമ്മായിയപ്പനെ കാണാൻ തന്നെ തീരുമാനിച്ചു….. അവന്മാരോട് പറഞ്ഞിട്ട് ഞാൻ നേരെ ഹിസ്റ്ററിയുടെ ഡിപ്പാർട്മെന്റിലേക്ക് വെച്ച് പിടിച്ചു…….

എന്നാലും ഇന്നലെ വരെ ഒരു കുഴപ്പോം ഇല്ലായിരുന്നു… ഇന്ന് രാവിലെയും അവളൊരു സിഗ്നൽ പോലും തന്നില്ലാലോ ഇത്ര വേഗം പൊക്കിയോ….. എന്നൊക്കെ നൂറു കൂട്ടം ഞാൻ ആലോചിച്ചു തല പൊകഞ്ഞു പണ്ടാരമടങ്ങിയാണ് ഞാൻ പുള്ളിയുടെ മുന്നിലേക്ക് ചെല്ലുന്നത്………..

നോക്കിയപ്പോ പുള്ളി മാത്രമേ അവിടെയുള്ളു….. എന്തോ കടുത്ത ആലോചനയിലാണ് …….
ഉള്ളിൽ നല്ല പോലെ പേടിയുണ്ടെങ്കിലും പുറത്തേക്ക് ഒട്ടും കാണിക്കാതെ ഞാൻ അടുത്തേക്ക് പോയി….

“സർ….”

പുള്ളി എന്റെ മുഖത്തേക്കൊന്നു പാളി നോക്കി……

“നീയിരിക്ക്……”

എതിരെ ഉള്ള കസേര ചൂണ്ടികൊണ്ട് പുള്ളി പറഞ്ഞു…..

ഞാൻ വളരെ ഭവ്യതയോടെ ഇരുന്നു…..

“കാര്യം നിനക്ക് അറിയാമായിരിക്കുമല്ലോ……”??

“സർ….. ഞാൻ….”

“മ്മ് ഒന്നും പറയണ്ട….. നിന്റെ വയസ് എത്രയാണ്……”

മടിച്ചെങ്കിലും ഞാൻ പറഞ്ഞു …..

“ഇരുപത്തിരണ്ട്……”

“ഹ്മ്മ്…. അവൾക്ക് ഇരുപത്തിഅഞ്ചാണ് പ്രായം….നിനക്കത് അറിയാമോ……”

“മ്മ് ….. ”

ഞാൻ തല കുനിച്ചു മൂളി…….

” ഇത് നടക്കില്ല ജഗത്ത്…. പ്രതേകിച്ചു നീ അവളെക്കാൾ ഇളയതും….. ഇതല്ലാതെ ഒരു പയ്യനെ അവൾക്ക് വേണ്ടന്ന് അവൾ പറയുന്നു പക്ഷെ നടക്കില്ല…. ഇനി മേലിൽ നിന്നേ അവളുടെ കൂടെ കാണരുത്….. ”

പുള്ളി നല്ല കടുപ്പത്തിൽ തന്നെയാണത് പറഞ്ഞത്…

എനിക്ക് അയാളുടെ തലപിടിച്ചു ടേബിളിൽ അടിക്കണം എന്ന് തോന്നിപോയി… പക്ഷെ
കോപമല്ല ഇവിടെ വേണ്ടത് സൗമ്യതയാണ്…..

Leave a Reply

Your email address will not be published. Required fields are marked *