കഴിഞ്ഞപ്പോ സഞ്ജുവിന് ആക്‌സിഡന്റ് ഉണ്ടായതു….അത് മുത്തിനെ കല്യാണം കഴിച്ച കൊണ്ടാണെന്നു പറഞ്ഞു സഞ്ജുവിന്റെ വീട്ടുകാർ മുത്തിനെ കൊണ്ട് വീട്ടിലാക്കിയിരുന്നേൽ അമ്മ എന്ത് പറഞ്ഞേനെ….
അതൊക്കെ പോട്ടെ അമ്മയുടെ ജാതക ദോഷം കൊണ്ടായിരുന്നോ അമ്മേ നമ്മുടെ മോനൂട്ടൻ പോയത്…. അതും പറഞ്ഞു അച്ഛൻ അമ്മയെ ഉപേക്ഷിച്ചോ…?? എന്റെ ഉള്ളിലെ ദേഷ്യം കൊണ്ട് പുറത്തു വന്ന വാക്കുകളൊക്കെയും അമ്മയെ വേദനിപ്പിക്കുന്നവ ആണെന്ന് എനിക്കറിയാമായിരുന്നു…. പക്ഷെ… എന്റെ അനു വേദനിച്ചതിനു… വേദനിപ്പിച്ചതിനു അത്രയെങ്കിലും എനിക്ക് ചോദിക്കണമെന്ന് തോന്നി…
“”പറഞ്ഞു കഴിഞ്ഞോ ദേവാ നീയ്…എന്നെ വേദനിപ്പിച്ചു തൃപ്തി ആയോ നിനക്ക്… അമ്മയുടെ ഇടറിയ ശബ്ദം… നിറഞ്ഞ കണ്ണുകൾ….”””മനസ്സ് നീറുന്നു….ഇല്ല അതിനും മുകളിൽ അനുവിന്റെ അലറിയുള്ള കരച്ചിൽ… രണ്ടു സ്ത്രീകൾ… ഏതൊരു പുരുഷന്റെയും ജീവിതത്തിന്റെ ഭാഗമായ രണ്ടു സ്ത്രീകൾ… ഒരാൾ ജീവൻ തന്നു ഭൂമിയിലേക്ക് അയക്കുന്നു… അവരുടെ മുല പാലിലൂടെ ജീവൻ പകർന്നു വളർത്തുന്നു….അടുത്തയാൾ…
ജനിച്ചതിന്റെയും ജീവിക്കുന്നതിന്റെയും അവസ്ഥാന്തരങ്ങളിൽ താങ്ങായി കൂടെ നിൽക്കേണ്ടുന്നവൾ… ജീവനെ സംരക്ഷിക്കുന്നവൾ… പുതിയൊരു ജീവനന്റെ സൃഷ്ടിക്കായി … സ്വന്തം ജീവിതം പകുത്തു തരുന്നവൾ…. രണ്ടു തട്ടിലല്ല സ്ഥാനം ഒരേ തട്ടിൽ……
“””മറ്റൊരുവനായി കണ്ടെത്തിയ പെണ്ണിനെ… അവനെ സ്നേഹിച്ചു കൊണ്ടിരുന്ന പെണ്ണിനെ… അവനുപേക്ഷിച്ചു പോയപ്പോൾ കുടുംബത്തിന്റെ അഭിമാനത്തിന് വേണ്ടി… സ്വന്തം മകനെ കൊണ്ട് കല്യാണം കഴിപ്പിക്കേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ…””
“”നിന്റെ മനസ്സ് നീറുകയാണെന്നു കരുതി എരിഞ്ഞു തീർന്ന ഒരു അമ്മയുടെ മനസ്സ് നീ എന്നെങ്കിലും കണ്ടുട്ടുണ്ടോ ദേവാ…. “””
എന്റെ മകന്റെ കൈ പിടിച്ചു വരുന്ന പെണ്ണിനെ റാണിയെ പോലെ നോക്കണം എന്നായിരുന്നു എന്റെ ആഗ്രഹം… അത് തന്നേ ആയിരുന്നു എന്റെ ഇഷ്ടവും….ആരതി ഉഴിഞ്ഞു എന്റെ മകന്റെ വധുവായി ശ്രീമംഗലത്തേക് കൈ പിടിച്ചു കയറ്റിയ പെണ്ണിനെ മരുമകൾ ആയല്ല മകൾ ആയി തന്നെയാണ് ഞാൻ കണ്ടതും…. പക്ഷെ അവൾ അജുവിനെ കാത്തിരിക്കുക ആണെന്നും അവൻ വന്നാൽ അവൾ പോകും എന്നും ഞാൻ അറിഞ്ഞപ്പോൾ… എന്റെ മകനെ ഓർത്താണ് എന്റെ നെഞ്ച് തകർന്നത്….അങ്ങനെ ഒരു വിഴുപ്പു എന്റെ മകൻ ചുമക്കേണ്ട എന്നു തന്നെയാണ് ഞാൻ തീരുമാനിച്ചതും… പിന്നീട് അവളോട് പെരുമാറിയതൊക്കെയും അത് മനസ്സിൽ വെച്ചിട്ട് തന്നെയാണ്…. പിരിയാൻ പോകുന്ന നിങ്ങളുടെ വിവാഹ ചടങ്ങുകൾ പോലും മുഴുവനാക്കേണ്ട എന്നു ഞാൻ ആണ് തീരുമാനിച്ചത്… അനുവിന്റെ അമ്മയുമായി മുഖം കറുത്ത് സംസാരിക്കേണ്ടി വന്നതും അത് കൊണ്ടാണ്..
“”ഞാൻ എപ്പോളെങ്കിലും പറഞ്ഞോ അമ്മേ… ഞാൻ അവളെ ഉപേക്ഷിക്കും എന്നു… “”