ഒന്ന് ഫോൺ കിട്ടിയിരുന്നെങ്കിൽ അനുവിനെ വിളിക്കാമായിരുന്നു….
എവിടെ..?? എവിടെയാണെന്റെ പെണ്ണ്…?? എന്റെ ജീവൻ… കരഞ്ഞു കരഞ്ഞു തളർന്നു… എവിടെയെങ്കിലും കിടക്കുന്നുണ്ടാകുമോ…
“”ഞാൻ ഉണർന്നത്… അവൾക്കു വേണ്ടി ജീവിതത്തിലേക്കു തിരിച്ചു വന്നത്… അറിഞ്ഞിട്ടുണ്ടാകുമോ…??
മനസ്സ് എന്ന തോണി ചിന്തകളുടെ ഓളങ്ങളിൽ ആടിയുലഞ്ഞു കൊണ്ടിരുന്നു…. അവളുടെ ശബ്ദത്തിന് മാത്രമേ എന്റെ മനസ്സിനെ ഉലയ്ക്കാതിരിക്കാൻ ആകുമായിരുന്നുള്ളു…
ആ രാത്രി മുഴുവൻ ആശുപത്രിയിലെ ശീതീകരിച്ച മുറിയുടെ തണുപ്പിൽ ഒന്നും ചെയ്യാനാകാതെ കിടന്നു…..രാത്രിയിൽ നിന്ന് പകലിലേക്കുള്ള ദൂരം….അതിന്റെ ദൈർഗ്യം കൂടി കൂടി വന്നു… ആര്‍ത്തലച്ചു കരയുന്ന ഒരു മുഖം ആണ് മനസ്സില്‍….ഇപ്പോളും …. ഐസിയു വിന്റെ ഡോര്‍ ഓരോ തവണ തുറന്ന് അടയുമ്പോളും ഞാന്‍ പ്രതീഷിച്ചു അതെന്റെ വാവ ആയിരിയ്ക്കും എന്നു ….പക്ഷേ …..നിരാശ ആയിരുന്നു ഫലം
ഇടക് എപ്പോളൊക്കെയോ മുത്തു വന്നു നോക്കി….ഞാന്‍ അനുവിനെ കുറീച് ചോദിക്കാന്‍ ഒരുങ്ങുമ്ബൊല്‍ ഒക്കെയും മുത്ത് അധികം സംസാരിക്കണ്ട എന്നു പറഞ്ഞു ഒഴിഞ്ഞു മാറി …
“മുത്തേ … അനു എവിടെ…” ഈ വട്ടം കുറച്ചു ദേഷ്യത്തില്‍ ത്തന്നെയാണ് മുത്തിനോഡ് ചോദിച്ചതു … എന്റെ മുഖ ഭാവം മാറിയത് അവല്‍ക്കും മനസ്സിലായി…
അവള്‍ ഒന്നും പറയാതെ എന്റെ മുഖത്തേക് ഒന്നു നോക്കി ….
“ഏട്ടനെ കൊല്ലാന്‍ നോക്കിയവനെ കാത്തിരിക്കുന്നവളെ .. ഏട്ടന് വേണോ ?? ഏട്ടന്റെ അഭിനയം മതിയാക്കാനായില്ലെ ഏട്ടാ ….” അത്രയും ഗൌരവമുള്ള മുത്തിന്റെ ശബ്ദം എനിക് അപരിചിതമായിരുന്നു …
“മുത്തേ നീ നീയെന്താ ഈ പറയുന്നതു …”
അവള്‍ ഒന്നും മിണ്ടാതെ ഏതോ മരുന്ന് സിറിഞ്ഞില്‍ നിറച്ചു എന്റെ കയ്യില്‍ കുത്തിയിരുന്ന കാനുലയിലേക് ഇഞ്ജെക്ട് ചെയ്തു …
വീണ്ടും ഞാന്‍ പറയാന്‍ ഒരുങ്ങിയതും മരുന്നിന്റെ ശക്തിയില്‍ ഞാന്‍ ഉറക്കത്തിലെക് വഴുതി വീണു …
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“”ദേവാ ആദി താൻ എന്നെ കൂപ്പിട്ടെ… ഉനക്കെന്തോ അപകടം വരപ്പോറെ എന്നു സൊന്നാച്ചു..””
“”ആദിയോ… “”ഞാൻ സംശയത്തോടെ മാണിക്യനെ നോക്കി.
“”ങ്ങാ… ആദിയുടെ കാൾ വന്തുടൻ ഉന്നെ ഞാൻ കാൾ പണ്ണിട്ടെ ആന മൊബൈൽ സ്വിച് ഓഫ്….”” അതുക്കപ്പുറം ശ്രീനിധിയെ കാൾ പണ്ണിട്ടെ… അവൾ താൻ സോന്നെ നീ അനു കൂടെ ആയിരിക്കും ന്നു… ”
എന്നിട്ട് നീ അനുവിനെ വിളിച്ചോ..