“എല്ലം പറയാം എട്ടാ… ഇപ്പോ മിണ്ടണ്ട കേട്ടോ…..” അവള്‍ കുനിഞ്ഞു എന്റെ നെറ്റിയില്‍ ഒരുമ്മ തന്നു … അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു …
” പുറത്തു എല്ലാരും കാത്തു നീക്കുക ആണ് …. രണ്ടു ദിവസായിറ്റു… ഞാന്‍ അമ്മയോട് പോയി പറയട്ടെ ദേവേട്ടന്‍ ഉണര്‍ന്നു എന്നു “‘ എന്റെ കവിളില്‍ തഴുകി കൊണ്ട് അവള്‍ പറഞ്ഞു …
“…അപ്പോ രണ്ടു ദിവസം ….രണ്ടു ദിവസായിട്ടു … താന്‍ താനിവിടെ…”
” മുത്തേ എന്റെ വാവ… അനു…. “ചിതറിയ അക്ഷരങ്ങൾ പുറത്തേക് ഒരു ചോദ്യമായി വന്നു…എന്റെ ചോദ്യം കേട്ട അവളുടെ കണ്ണുകളിലെ ഭാവം എന്താണെന്ന് എനിക് മനസ്സിലായില്ല………..
“എല്ലാവരെയും ഇവിടേയ്ക്ക് കയറ്റാന്‍ പറ്റില്ലല്ലോ … ” ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞിട്ടു അവള്‍ ഐസിയു വിന്റെ ഡോര്‍ തുറന്നു പുറത്തേക് പോയി ….
കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയും ചെറിയമ്മയും ഉള്ളിലേക് വന്നു …. രണ്ടുപേരും രണ്ടു ദിവസങ്ങള്‍ കൊണ്ട് ഒരുപാട് പ്രായം വര്‍ധിച്ച പോലെ എനിക്കു തോന്നി … അമ്മ സാരിയുടെ തലപ്പ് കൊണ്ട് വാ പൊത്തി പിടിച്ച് വിതുമ്ബല്‍ അടക്കി നീക്കുക ആണെന്ന് എനിക് മനസ്സിലായി … ഞാന്‍ അവരെ നോക്കി പതിയെ ചിരിച്ചു … അവരുടെ പിന്നിലായി മുത്തും നടന്നു വന്നു …
” ഇനി പേടികണ്ട അമ്മ … ദേവേട്ടന് കുഴപ്പം ഒന്നുമില്ല ..പെട്ടെന്നു തന്നെ റൂമിലെക് മാറ്റാം….” മുത്ത് പറഞ്ഞു …
“ദേവാ മോനേ നീ ഞങ്ങളെ തീ തീറ്റിച്ചല്ലോടാ…. “മുടിയില്‍ പതിയെ തഴുകി കൊണ്ട് ചെറിയമ്മ പറഞ്ഞു…. അമ്മ ഒന്നും പറയാതെ എന്നെ തന്നെ നോക്കി ഒരേ നില്‍പ്പ് നീക്കുക ആയിരുന്നു … എന്റെ മോനൂട്ടന്‍ മരിച്ചപ്പോള്‍ ആണ് അമ്മയെ ഞാന്‍ ഇതുപോലെ തകര്‍ന്നു കണ്ടത് …. എന്റെ മനസ്സിലെക് വന്നതും ആ ചിന്തയാണ് ….
“”ഞാനും മോനൂട്ടന്‍റെ അടുത്തേക് പോയെന്ന് വിചാരിച്ചോ അമ്മ … “”ഞാന്‍ ചിരിച്ചു കൊണ്ടാണ് ചോദിച്ചതെന്കിലും …. അമ്മയുടെ ഉള്ളില്‍ നിന്നും പുറത്തേക് വന്ന വിങ്ങല്‍ ഞാന്‍ തിരിച്ചറിഞ്ഞു …
അമ്മയുടെ കണ്ണുകള്‍ തോരാതെ പെയ്തു തുടങ്ങിയപ്പോള്‍ മുത്ത് വന്നു അമ്മയെയും ചെറിയമ്മയെയും കൂട്ടി കൊണ്ട് പുറത്തേക് പോയി ….
സമയം എത്ര ആയി കാണും… രാത്രിയോ പകലോ…. ചുവരിലെ ഘടികാരത്തിന്റെ സൂചികൾ സമയത്തെ സൂചിപ്പിച്ചു എങ്കിലും….രാത്രിയോ പകലോ എന്ന് വ്യക്തമായില്ല….അല്ലെങ്കിലും ജീവിതത്തിൽ ഇരുട്ട് ബാധിക്കുമ്പോൾ ആണല്ലോ ICU വിന്റെ നാലു ചുവരുകൾക്കുള്ളിലേക് കടന്നു വരേണ്ടി വരുന്നത്….ഡോർ തുറന്നപ്പോൾ പുറത്തു നിന്നെത്തിയ വൈദ്യത ലൈറ്റിന്റെ പ്രകാശം… രാത്രി തന്നെയാണെന്ന് ഉറപ്പിച്ചു….ഈ രാത്രിയുടെ ദൈർഘ്യമെത്രയാണ്? അറിയില്ല. പക്ഷേ ഓരോ നിമിഷത്തിനും ഒരു യുഗത്തോളം ദൈർഘ്യം തോന്നി. സമയം നീങ്ങാത്തതുപോലെ. പതിവില്ലാതെ ഇരുട്ട് നീണ്ടു നിൽക്കും പോലെ…