“”ദേവേട്ട….””അവൾ എന്നെ കുലുക്കി വിളിച്ചു… നീർതുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകി എന്റെ മുഖത്തേക് ഇറ്റ് വീണു….അവളുടെ മുടിയഴിഞ്ഞു എന്റെ നെഞ്ചിലേക് വീണിഴയുന്നത് ഞാനറിയുന്നുണ്ടായിരുന്നു…
“”വാവേ…… എനിക്ക്… എനിക്ക്….ഒരുമ്മ തരുമോ….അവസാനമായിട്ട്….””വാവിട്ടു കരയുന്ന അവളുടെ മുഖത്തേക് നോക്കി അത് ചോദിക്കാനാണ് തോന്നിയതു….എന്റെ വേദനകൾ മറക്കാൻ അവളുടെ അധരതേക്കാൾ വലുതായൊരു മരുന്നും ഇല്ല എന്ന് എനിക്ക് തോന്നി….അവളുടെ വിരലുകൾ എന്റെ മുഖത്താകെ പരതി…. അവളുടെ രണ്ടു കൈ കൊണ്ടും ശിരസ്സുയർത്തി… അവളുടെ വിതുമ്ബുന്ന ചുണ്ടുകൾ എന്റെ ചുണ്ടോടു ചേർത്തു…
“ദേവേട്ട… കണ്ണ് തുറക് ദേവേട്ട… ദേവേട്ടന്റെ വാവയാ വിളിക്കുന്നെ ദേവേട്ട…. ദേവേട്ടനില്ലാതെ വാവയും ഇല്ല ഏട്ടാ….എന്നെ ഒറ്റക് ആക്കി പോകല്ലേ ദേവേട്ടാ…. ദേവേട്ടന്റെ കൂടെ ജീവിച്ച് കൊതി തീര്‍ന്നില്ല ദേവേട്ടാ..””അവളെന്റെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടുന്നതു ഞാൻ അറിഞ്ഞു….
നനഞ്ഞ മണ്ണിലേക് എന്റെ ഹൃദയ രക്തം കിനിഞ്ഞിറങ്ങി കൊണ്ടിരുന്നു…
കണ്ണുകളുടെ മുകളിൽ നനുത്ത പാട കാഴ്ചയെ മറക്കുമ്പോളും… അനുവിന്റെ മുഖം മാത്രമായിരുന്നു കണ്ണിൽ……പതിയെ പതിയെ അനുവിന്റെ നിലവിളി നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നത് പോലെ എനിക് തോന്നി …. മുന്നില്‍ വലിയൊരു ശൂന്യത മാത്രം …..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഞാൻ എവിടെയാണ്…..കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രെമിച്ചു…
കണ്ണിനു മുന്നിൽ പുക മറ പോലെ എന്തോ വന്നു മൂടിയിരിക്കുന്നു…..
ആ മറയ്ക്കപ്പുറത്തു അവ്യക്തമായ രൂപങ്ങൾ…താൻ ഇതെവിടെ ആണു…… തനിക്കെന്താണ് സംഭവിച്ചത്… ഓർത്തെടുക്കാൻ ശ്രമിച്ചു… തല പൊട്ടി പിളരുന്ന വേദന….കൈ അനക്കുമ്പോൾ നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി…
“”ദേവേട്ടാ…”” പരിചിതമായൊരു ശബ്ദം… അത് മുത്തിന്റെ ശബ്ദം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു…
മുത്തിന്റെ ശബ്ദം….പതിയെ കണ്ണുകൾ വലിച്ചു തുറന്നു…
“”ദേവേട്ട അനങ്ങല്ലേ… ” മുത്തിന്റെ ശബ്ദം ഗുഹയിൽ എന്നോണം ഞാൻ കേട്ടു..
“”ദേവേട്ട മുറിവില്‍ സ്റ്റിച്ചു ഉണ്ട് കൈ അനക്കല്ലേ…. “”
നെറ്റിയിലൂടെ പതിയെ തഴുകുന്ന വിരലുകള്‍ മുത്തിന്റെ ആണെന്ന് എനിക് മനസ്സിലായി ….
കിടക്കുന്നതു ഒരു ഹോസ്പിറ്റലില്‍ ആണെന്നും …
അരികില്‍ ഏതൊക്കെയോ യന്ത്രങ്ങളുടെ നേര്‍ത്ത മുരളല്‍ …. കയ്യിലും നെഞ്ചിലുമൊക്കെ എന്തൊക്കെയോ ടൂബുകള്‍ …..
“മുത്തേ ഞാന്‍ …ഞാനെങ്ങനാ…. “സംസാരിക്കുമ്പോള്‍ നെഞ്ചില്‍ എന്തോ കൊളുത്തി വലിക്കുന്നു…ശബ്ദം പുറത്തേക് വരുന്നില്ല…