പുറകെ… ഓടിയിറങ്ങുമ്പോളേക്കും അവൾ താഴെഎത്തി മുകളിലേക്കു നോക്കി ചുണ്ട് കൂർപ്പിച്ചു കാണിച്ചു….ഞാൻ അത് നോക്കി കൊണ്ട് ചുണ്ടിലൂറിയ ചിരിയുമായി പതിയെ പടികൾ ഇറങ്ങി….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഋതുവിനെയും ഋഷിയെയും ഉറങ്ങി കഴിഞ്ഞപ്പോൾ താഴെ അമ്മയുടെ അടുത്ത് കിടത്തിയിട്ടാണ് ഞാൻ മുറിയിലേക് വന്നത്… മുറിയിൽ അപ്പോൾ അനുവിനെ കണ്ടില്ല… ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നതു കണ്ടു..
പുറത്തെ ബാൽക്കണിയിൽ കൈ വരിയിൽ പിടിച്ചു ദൂരേക് നോക്കി നിൽക്കുക ആയിരുന്നു അനു… നീണ്ട മുടിയിഴകൾ പിന്നിലേക്ക് പാറി പറക്കുന്നുണ്ട്…നല്ല നിലാവുള്ള രാത്രി…നിലാവിന്റെ വെളിച്ചം ആ മുഖത്തു തട്ടി പ്രതിഫലിക്കുന്നു….
ഞാൻ പതിയെ അവളുടെ അടുത്തേക് നടന്നു….എന്റെ സാമിപ്യം അറിഞ്ഞിട്ടാവണം തിരിഞ്ഞു നോക്കിയ അവളുടെ മുഖത്തു ഒരു മന്ദഹാസം വിടർന്നു…കമ്പിസ്റ്റോറീസ്.കോം ഞാൻ പിന്നിലൂടെ ചെന്നു അവളുടെ വീർത്ത വയറിലൂടെ കൈ ചുറ്റി…. അവളുടെ മുഖം കൂടുതൽ വിടർന്നു… എന്റെ കയ്യുടെ പുറത്തേക്കു കയ്യെടുത്തു വെച്ചു കൊണ്ട് അവൾ എന്റെ നെഞ്ചിലേക് ചാഞ്ഞു….ഞാൻ മുഖം അവളുടെ കഴുത്തിടുക്കിലേക് അമർത്തിയപ്പോൾ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ അമർന്നു…
“”അമ്മിണി””
“”ങ്ങും “” അവൾ പതിയെ മൂളി
“”നാളെ അച്ഛന്റെയും അമ്മയുടെയും കൂടെ പോകണോ വാവക്….?? “” സാന്ദ്രമായിരുന്നു എന്റെ ശബ്ദം
“”കഴിഞ്ഞ പ്രാവശ്യവും ഇവിടെ തന്നേ അല്ലായിരുന്നോ..?? ഏഴാം മാസം കൂട്ടി കൊണ്ടൊന്നും പോവണ്ട… എനിക്കെന്റെ വാവയെ എപ്പോളും കണ്ടു കൊണ്ടിരിക്കണം….””
“”ആണോ… അനു പതിയെ തിരിഞ്ഞു നിന്നു… എന്റെ കൈകൾ കൂട്ടി പിടിച്ചു എന്റെ കണ്ണുകളിലേക് നോക്കി….മനസ്സ് നിറഞ്ഞ പുഞ്ചിരി ഞാൻ ആ മുഖത്തു കണ്ടു…
“”എനിക്കും പോകണ്ട…””അവളുടെ മിഴികളിൽ ഒരു നീർ മുത്തു തിളങ്ങി…
“”അച്ഛനോടും അമ്മയോടും ഇവിടെ വന്നു നിക്കാൻ പറയാം… “”അനുവിന്റെ മുടിയിഴകളിലൂടെ തലോടി കൊണ്ട് ഞാൻ പറഞ്ഞു…
“”ങ്ങും….”” അവൾ മൂളി കൊണ്ട് എന്റെ തോളിലേക് ചാഞ്ഞു….ഞാൻ അവളെ ചേർത്തു പിടിച്ചു….പുറത്തു നിന്നെത്തിയ കാറ്റിനു അവളുടെ ഗന്ധമായിരുന്നു… ചന്ദനത്തിന്റെ ഗന്ധം….. പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു…പതിയെ ശക്തി പ്രാപിക്കുന്ന മഴയിലേക് നോക്കി ഞങ്ങൾ നിന്നു… പിന്നെ കയ്യെത്തിച്ചു… മഴ തുള്ളികളെ തട്ടി കളിച്ചു…പുറത്തു പെയ്യുന്ന തുലാവർഷത്തിന്റെ കുളിരിൽ എന്റെ നെഞ്ചിലേക് ചേർന്നവളെ ഞാൻ കൂടുതൽ ചേർത്തു പിടിച്ചു….പിന്നെ ആ മുടിയിഴകളിലേക് പതിയെ ഞാൻ മുഖം പൂഴ്ത്തി…….