ചുംബനങ്ങളിലൂടെയും എല്ലാം…
രാത്രികളിൽ എന്റെ അരികിൽ കിടക്കുന്ന അവൾ
എനിക്കും വേദനിക്കും എന്നുള്ളത് കൊണ്ട്.. ഇടതു സൈഡിൽ നിന്നും വലതു സൈഡിലേക് മാറി കിടന്നു… എന്നാലും പെണ്ണിന് എന്റെ കയ്യിൽ തന്നേ ഉറങ്ങണം…ഒരു കയ്യിൽ തലയും വെച്ചു കാലെടുത്തു വയറിലേക്കും വെച്ചു ചൂട് പറ്റി കിടക്കണം…..
നെഞ്ചിലെ മുറിവിന്റെ സ്റ്റിച് എടുക്കുന്നത് വരെ അനു കല്പിച്ച നിയന്ത്രണ രേഖ ഉണ്ടായിരുന്നു…..അത് കൊണ്ട് തന്നേ… ചുംബനങ്ങൾക്കപ്പുറത്തേക് പോകാൻ അവൾ അനുവദിച്ചില്ല…
“”ദേവേട്ടാ എണീക് ഇതാ ചായ “” ചായ ടേബിളിൽ കൊണ്ട് വെച്ചു അവൾ ഭിത്തിയിൽ തൂക്കിയിരുന്ന കലണ്ടറിനു നേർക്കു നടന്നു…കയ്യിലെ പേന കൊണ്ട് ഒരു ഡേറ്റിനു കുറുകെ വരച്ചു….
അതെനിക്കുള്ള ഓർമ പെടുത്തൽ ആണെന്ന് ഞാൻ ചിരിയോടെ ഓർത്തു… ഇനി രണ്ടു ദിവസം കൂടെ ഉണ്ട് സ്റ്റിച്ചെടുക്കാൻ അത് വരെ… ദേഹമനക്കി ഒരു പണിയും ചെയ്യരുത് എന്ന ഓർമപ്പെടുത്തൽ….
അത് മാർക്ക് ചെയ്തിട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവളെ തന്നേ നോക്കി കിടക്കുന്ന എന്നെയാണ് കണ്ടത്…
“”ങ്ങും…”” ചിരിയോടെ എന്റെ നേർക്കു പുരികം ഉയർത്തി അവൾ…
ഞാൻ പുതപ്പു മാറ്റി എണീറ്റു… ഞാൻ അവളുടെ അടുത്തേക് നടന്നു ചെന്നു… എന്റെ നോട്ടം പന്തിയല്ല എന്നു തോന്നിയത് കൊണ്ട് അനു മെല്ലെ പുറകോട്ടു അടി വെച്ചു…
“”ദേവേട്ടാ വേണ്ട… ഇനി രണ്ടൂസൊടെ ഉണ്ട് ട്ടോ…”” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…
ഞാൻ മീശ ഒന്ന് പിരിച്ചു… അവളുടെ നേരെ നോക്കി…. നനഞ്ഞ മുടി തോർത്ത് കൊണ്ട് ചുറ്റി കെട്ടി വെച്ചിട്ടുണ്ട് ബ്ലാക്ക് ചുരിദാർ ആണ് വേഷം….
“”ദേവേട്ടാ ഞാൻ ഓടുവേ….””ആംഗ്യം കാണിച്ചു കൊണ്ട് അനു പറഞ്ഞു..
“”ങ്ങും ഓടിക്കോ ഞാനും പുറകെ ഓടും… എന്താ വേണോ…””
“”ങ്ങൂ ങ്ങൂ.. വേണ്ട.. അവൾ തലയനക്കി…”” അവളുടെ മിഴികൾ രോമവൃതമായ എന്റെ നെഞ്ചിൽ ഉടക്കി നിക്കുന്നത് ഞാൻ അറിഞ്ഞു….. ഞാൻ അടുത്തെതുന്തോറും ആ മിഴികൾ പിടയ്ക്കുന്നതും… ഭിത്തിയിൽ ചാരി നിന്ന അവളുടെ കഴുത്തിനിരുവശത്തും എന്റെ കൈ കുത്തി.. മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു…
“”ശ്.. ശ്… ദേവേട്ടാ… വേണ്ടാ…””
“”വേണ്ടേ… “”കുസൃതിയോടെ ഞാൻ ചോദിച്ചു…എന്റെ നിശ്വാസം അവളുടെ മുഖത്ത് തട്ടി….കണ്ണടച്ച് നിന്ന അവൾ ഒറ്റ കണ്ണ് മാത്രം തുറന്നു മുകളിലേക്കു നോക്കി…
പെട്ടെന്നു രണ്ടു കണ്ണും തുറന്നവൾ എന്റെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു അവളുടെ മർദ്ദവമുള്ള ഇളം താരുണ്യം എന്റെ നഗ്നമായ നെഞ്ചിൽ അമർന്നു… എന്റെ ഇടം നെഞ്ചിൽ പതിയെ അവൾ ചുംബിച്ചു.. പിന്നെ മെല്ലെ മുഖമുയർത്തി… ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി… എന്റെ പ്രിയപ്പെട്ട