ഞെട്ടിത്തിരിഞ്ഞു നോക്കി. അമ്മയാണ്.രവിയങ്കിളും രാധമ്മയും അഞ്ജുവും ഉണ്ട്. അമ്മ മുന്നിലേക്ക് നടന്നു വന്നു.അനു അമ്മയെയും തൊഴുവുന്നത് കണ്ടു.
“”നിനക്കെന്റെ ദേവനെ വിട്ടു പോകാൻ പറ്റുവോ മോളെ”” …
“” നീ ജീവൻ അവസാനിപ്പിച്ചാൽ പിന്നെ എന്റെ ദേവൻ ജീവിക്കും എന്നു നിനക്ക് തോന്നുന്നുണ്ടോ..””
“”നീയെന്ന മന്ത്രം കൊണ്ട് ജീവൻ തിരിച്ചു പിടിച്ചവൻ ആണവൻ… ആ ജീവൻ തിരിച്ചെടുക്കണം എന്നുണ്ടോ നിനക്ക്….”””
അമ്മയുടെ സ്വരം ഇടറുന്നത് ഞാൻ കണ്ടു..
“” മോളെ മനസ്സിലാക്കാൻ കഴിയാതെ പോയ ഭാഗ്യമില്ലാത്ത അമ്മയാണ് ഞാൻ… എന്റെ മകന്റെ ജീവനെ തിരിച്ചറിയാൻ കഴിയാതെ പോയ ഒരു നിർഭാഗ്യവതിയായ അമ്മ… ഈ അമ്മയോട് നീ ഷമിക്കില്ലേ മോളെ…?.… മോളുടെ മനസ്സ് വേദനിപ്പിക്കുന്ന വാക്കുകൾ അമ്മ പറഞ്ഞിട്ടുണ്ടെന്നറിയാം… മകനോടുള്ള സ്വാർത്ഥത… അവൻ താലി കെട്ടിയ പെണ്ണ് അവനെ ചതിക്കുവാണെന്ന തോന്നൽ… അത് കൊണ്ടൊക്കെ പറഞ്ഞു പോയതാണ്…
“”അമ്മേ ഞാൻ “” നിറഞ്ഞ മിഴികളോടെ അനു മുഖമുയർത്തി നോക്കി…
“””എന്റെ തെറ്റിദ്ധാരണ ആയിരുന്നു എല്ലാം എന്നെനിക്കിപ്പോൾ അറിയാം മോളെ…
കഴിഞ്ഞ രണ്ടു ദിവസം മുഴുവൻ… പ്രസവിച്ച എന്നേക്കാളും.. അവന്റെ കൂട പിറപ്പുകളെക്കാളും കൂടുതൽ ഇവന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചത് മോൾ ഒറ്റ ഒരാൾ ആണെന്നും എനിക്കറിയാം…
.അതിലും വലിയ എന്ത് പുണ്യമാണ് മോളെ എനിക്ക് വേണ്ടത്…നീ ഒരാൾ കാരണമാണ് എന്റെ ദേവൻ ജീവിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം””
അമ്മ അതു പറയുമ്പോൾ എല്ലാവരും കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. രാധമ്മയും അഞ്ചുവുമെല്ലാം മുഖം പൊത്തിക്കരയുന്നുണ്ടായിരുന്നു.
അനു പൊട്ടി
ക്കരയുന്നത് കണ്ടു.അമ്മ അവളെ ചേർത്തു പിടിച്ചു.
അമ്മ അവളെ ചേർത്തു പിടിച്ചാണ് മുറി വിട്ടിറങ്ങിയത്.
“”മുഖം കറുത്ത് എന്തെങ്കിലും പറഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.. “”ഉമ്മറത്തേക്കെത്തിയപ്പോൾ അമ്മ രാധമ്മയെ നോക്കി പറഞ്ഞു…
“””അയ്യോ ചേച്ചി ഞാൻ അറിയാതെ എന്റെ പൊട്ട ബുദ്ധിക്കു എന്തൊക്കെയോ പറഞ്ഞു… സങ്കടം കൊണ്ടാണ് എന്റെ മകളുടെ ഭാഗ്യ ദോഷം കൊണ്ടാണ് എല്ലാം എന്നു വിചാരിച്ചു…””
“”ഇനി ആ ചിന്ത ഉണ്ടാവില്ല… ഏട്ടത്തി… “”രവി അങ്കിൾ ചെറിയ ഒരു ചിരിയോടെ പറഞ്ഞപ്പോൾ.. രാധമ്മ കവിൾ പൊത്തുന്നത് കണ്ടു… ആ കവിളിൽ കണ്ട തിണർത്ത വിരൽ പാടുകൾ മകൾക് വേണ്ടി അച്ഛൻ അമ്മക്ക് കൊടുത്ത സമ്മാനം ആണെന്ന് എനിക്ക് മനസ്സിലായി… എന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു….
“”എന്റെ മകന്റെ ഭാഗ്യം ആണ് ഇവൾ.. അതിൽ കൂടുതൽ ഭാഗ്യം ഒന്നും എനിക് വേണ്ട…”” അനുവിനെ ചേർത്തു പിടിച്ചു ഉമ്മറത്തേക് വരുമ്പോൾ അമ്മ പറഞ്ഞു..