എന്നെ കെട്ടി പിടിച്ചു നിന്ന എന്റെ പ്രാണന്റെ കയ്യിൽ നിന്നും ഞാൻ നിലത്തേക് ഊർന്നു പോകുന്നത് പോലെ എനിക്ക് തോന്നി…..
“”ദേവേട്ടാ….””
ഇടി ശബ്ദം കേട്ടായിരുന്നില്ല ആ നിലവിളി എന്ന് എനിക്ക് മനസ്സിലാവാൻ വലിയ താമസം ഉണ്ടായിരുന്നില്ല….ഇടനെഞ്ചിൽ പ്രാണൻ പോകുന്ന വേദന…. ഇടം കൈ നെഞ്ചിലേക്കു നീങ്ങിയ ഇടം കൈ നനച്ചു കൊണ്ട് ചുവന്ന നിറം….
ഉള്ളിലേക്കു എന്തോ തുളഞ്ഞു കയറിയ പോലെ തോന്നി….
തോന്നലായിരുന്നില്ല സത്യം ആയിരുന്നു എന്നു മനസ്സിലാക്കാൻ നിമിഷങ്ങളെ വേണ്ടിയിരുന്നുള്ളു…
തുളഞ്ഞു കയറിയ ലോഹം പുറത്തേക്കു രക്തം തെറിപ്പിച്ചിരുന്നു….
അനു വിറയലോടെ എന്റെ നെഞ്ചിൽ അള്ളി പിടിച്ചു… നെഞ്ചിലേക് വെച്ച അവളുടെ കൈ വിരലുകളിൽ ആകെ രക്തം പടരുന്നത് ഞാൻ കണ്ടു….
വെളുത്തു കൊലുന്നനെ ഉള്ള വിരലുകള്‍ വിറയ്ക്കുന്നു ….
വേദന കൊണ്ട് പുളഞ്ഞെങ്കിലും അനുവിന്റെ നോട്ടം പോയ ഭാഗത്തേക്ക് എന്റെ കണ്ണുകൾ പാഞ്ഞു…..
ഞാൻ മരിച്ചാലും എന്റെ പെണ്ണിന് ഒന്നും പറ്റരുത്….. …. അല്പം മുൻപ് ഞങ്ങൾ ചേർന്നെടുത്ത തീരുമാനങ്ങൾ ഒക്കെ ഒരു നിമിഷം കൊണ്ട് വൃധവിൽ ആകാൻ പോവുകയാണോ എന്നുള്ള ചിന്ത മനസ്സിലേക്ക്… ശീഗ്രം വന്നു…
ആ ഒരു നിമിഷത്തിന്റെ കരുത്തിൽ എന്റെ അനുവിനെ ഞാൻ ചേർത്തു പിടിച്ചു….
ഞാൻ വീഴാതെ നിക്കുന്നത് കണ്ടാണോ എന്നറിയില്ല എന്റെ നേരെ തോക്ക് നീട്ടി പിടിച്ചു നിന്നയാൾ ഒന്ന് പതറി എന്ന് തോന്നി…
ഞാൻ അവനു നേരെ നോക്കി അലറി….
“എടാ….”
എന്റെ ശബ്‍ദം മുഴങ്ങിയതും അവൻ അനുവിനെ ലക്ഷ്യം വെച്ച് തോക്ക് ചൂണ്ടി…
പെട്ടെന്ന് ഞാൻ അനുവിനെയും കൊണ്ട് നിലത്തേക് മറിഞ്ഞു… അപ്പോളും ഞങ്ങളുടെ കഴുത്തിലൂടെ ഇട്ട മാല വേർപെട്ടിരുന്നില്ല…
അനുവിനെയും നെഞ്ചിൽ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ നിലത്തു ഒന്ന് കറങ്ങി…
ആ കൂട്ടത്തിൽ തന്നേ കാലെത്തിച്ചു മുൻപിൽ നിന്നയാളുടെ കാലിനു ഒരു ചവുട്ടു കൊടുത്തു…
പ്രതീക്ഷിക്കാത്ത എന്റെ നീക്കത്തിൽ അയാൾ ബാലൻസ് തെറ്റി താഴേക്കു വീണു….