ഷെഡിൽ കയറി ഇരുന്നു പക്ഷെ കുറെ നേരം കഴിഞ്ഞിട്ടും നിങ്ങൾ വരാത്തത് കൊണ്ട്… ഇവൻ ഫാം ഹൗസിലേക് നടന്നു വരാൻ നിന്നപ്പോൾ ആണ് കനത്ത മഴ… പിന്നീട് മഴ തോർന്ന ശേഷം അവൻ നിങ്ങളുടെ ഫാം ഹൗസിന്റെ പിന്നിലുള്ള വഴിയിലൂടെ… നടന്നു അവിഡേയ്ക്ക് വന്നു….
എല്ലാം കേട്ട് കൊണ്ടിരുന്ന ഞാൻ കണ്ണുകൾ അടച്ചു കസേരയിലേക് ഇരുന്നു….എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു….ബാക്കി നടന്നതൊക്കെ മാണിക്യൻ എന്നോട് പറഞ്ഞിരുന്നു….
“”സാർ ഈ കഥകൾ ഒക്കെ…””.ഞാൻ പതിയെ കണ്ണ് തുറന്നു കൊണ്ട് ഹമീം സാറിനെ നോക്കി…
“”വാ…”” സാർ എന്നെ വിളിച്ചു കൊണ്ട് അകത്തെ മുറിയിലേക് നടന്നു…. അവിടെ അഴിക്കുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്ന ഒരു രൂപം….അത് അജുവാണെന്നു എനിക്ക് മനസ്സിലായി…. നേരിട്ടു കണ്ടാൽ കവിളടക്കം ഒന്ന് കൊടുക്കണം എന്നു തന്നെയാണ് വിചാരിച്ചതു… പക്ഷെ…. ആ രൂപം കണ്ടപ്പോൾ തന്നേ മനസ്സിലായി കണക്കിന് കിട്ടിയിട്ടുണ്ടെന്നു…
“”കേരള പോലീസിന്റെ കയ്യിൽ കിട്ടിയാൽ… കഴിഞ്ഞ ജന്മത്തിലെ കാര്യം വരെ പറയിപ്പിക്കും പിന്നെ ആണോ ഇത്…. “”ഹമീം സാർ എന്നെ നോക്കി ചിരിച്ചു…
എന്നിട്ടും ഞാൻ സംശയത്തോടെ ഹമീം സാറിനെ നോക്കി…
“”എല്ലാം അവൻ പറഞ്ഞതല്ല.. പക്ഷെ അവനിൽ നിന്ന് അറിഞ്ഞ വിവരങ്ങളും,ആദിയോടു സംസാരിച്ചപ്പോൾ കിട്ടിയ വിവരങ്ങളും… പിന്നെ ഈ മാണിക്യൻ പറഞ്ഞ കഥയും കൂടെ ചേർത്തു വായിച്ചപ്പോൾ… എനിക്ക് മനസ്സിലായ കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്…””
“”എന്താ അർജുനെ ഇനിയും ഇറക്കി കൊണ്ട് പോകണം എന്നു തോന്നുന്നുണ്ടോ ദേവന്…””
ഞാൻ മറുപടി ഒന്നും പറയാതെ അഴിയുടെ അടുത്തേക് നടന്നു…
“”അജൂ… അജൂ…””എന്റെ വിളിയിൽ അവനോടുള്ള വിദ്വെഷവും സങ്കടവും എല്ലാം നിറഞ്ഞിരുന്നു… അമ്മയെ പുറത്തിരുത്തി ഉള്ളിലേക്കു വന്നതു നന്നായി എന്നു എനിക്ക് തോന്നി….അല്ലെങ്കിൽ ഇപ്പോൾ….എല്ലാം കേട്ട് തകർന്ന് പോയേനെ പാവം….
രണ്ടു വട്ടം വിളിച്ചപ്പോൾ അജു തിരിഞ്ഞു നോക്കി…
അവന്റെ ഇടുമ്മിച്ച കണ്ണുകളും മുഖവും… അവനു കണക്കിന് കിട്ടിയതിന്റെ അടയാളങ്ങൾ തന്നേ ആയിരുന്നു…
പിന്നിൽ അടക്കി പിടിച്ച ഒരു കരച്ചിൽ കേട്ടു… മേമ്മയായിരുന്നു അത്…. അരുണിന്റെ കയ്യും പിടിച്ചു അഴികൾക്കടുത്തേക് വന്ന മേമ്മ എന്നെ കെട്ടി പിടിച്ചു…
“”അജൂ… നിന്നെ അവസാനമായി കാണാൻ ആണ് അമ്മ വന്നത്… ദാ ഇതും എന്റെ മകൻ ആണ് എന്റെ ദേവൻ… ഇവനെ നീ കൊല്ലാൻ നോക്കി എന്നറിഞ്ഞ നിമിഷം നീ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു… ഇനി ഇങ്ങനൊരു മകൻ എനിക്കില്ല… നീ ഓരോരുത്തരോടും ചെയ്ത ക്രൂരതകൾ അറിഞ്ഞപ്പോൾ ഞാൻ ശപിച്ചത് എന്നെ തന്നെയാണ്… നിന്നെ പോലൊരുതന് ജന്മം തന്നതോർത്തു…””
“”സാറെ അവൻ ഒരിക്കലും പുറത്തു വരരുത് “” ഹമീം സാറിന്റെ കൈ പിടിച്ചു മേമ്മ പറഞ്ഞതും ആ സാധു സ്ത്രീ വിങ്ങി പൊട്ടിയിരുന്നു.. കരച്ചിലടക്കാൻ