ചെറിയ അകൽച്ച വരുൺ മുതലെടുത്തു എന്നു തന്നേ പറയാം…
ദേവന് ഓർമ്മയുണ്ടോ?? നീ എന്നാണ് ആദിയും വരുണുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നു…
“”ങ്ങും.. ഓർമയുണ്ട്… “”ഒരിക്കലും മറക്കാൻ പറ്റാത്ത ആ രാത്രി…. എന്റെ മനസ്സിലേക്ക് വന്നു….
എന്നോട് മാണിക്യൻ പറഞ്ഞിരുന്നു… വരുണിന്റെ കൂടെ ആദിയെ കണ്ട ആ രാത്രി…അന്നാണ് ദേവന്റെ മനസ്സ് തകർന്നു പോയതെന്ന്…
“”ദേവനറിയ്യോ.. അത് പോലും ഇവന്റെ പ്ലാനിങ് ആയിരുന്നു…ഈ അർജുന്റെ “”
“”ഇല്ല സാർ ഞാൻ വിശ്വസിക്കില്ല… എങ്ങനെ ഒരാൾക്ക് അതൊക്കെ പ്ലാൻ ചെയ്യാൻ പറ്റും…??? “””എന്റെ സംശയം അതായിരുന്നു…
“”ദേവനൊടുള്ള സ്നേഹമില്ലായ്മ കൊണ്ടല്ല ആദി വരുണിനോട് അടുത്തതെന്നു അർജുന് അറിയാമായിരുന്നു… വീണ്ടും ദേവനെ കണ്ടാലോ സംസാരിച്ചാലോ… വരുൺ ഉണ്ടാക്കിയെടുത്ത പ്രേമം തകരും എന്നും അർജുന് മനസ്സിലായി… അങ്ങനെ ഉണ്ടാവാതിരിക്കണമെങ്കിൽ ആദിയും വരുണും തമ്മിലുള്ള ബന്ധം ദേവൻ നേരിട്ട് കാണേണ്ടത് ആവശ്യമായിരുന്നു… അതിനു വേണ്ടിയുള്ള തിരക്കതയും തയ്യാറാക്കിയത് അർജുൻ ആണ്…””
“”ദേവൻ അന്ന് വീട്ടിൽ എത്തിയപ്പോൾ തന്നെ അർജുൻ അറിഞ്ഞിരുന്നു വിവരം…ദേവന്റെ സഹോദരങ്ങൾ വഴി…””
ദേവന്റെ അമ്മയുടെ തറവാട്ടിൽ ഉത്സവം നടക്കുന്നത് കൊണ്ടും ആദി അവിടുള്ളതു കൊണ്ടും ദേവൻ അവിടെ എത്തും എന്നു അർജുൻ മനസ്സിലാക്കി… പക്ഷെ ദേവൻ എത്തുന്നത് ആദി അറിഞ്ഞു കഴിഞ്ഞാൽ… അവന്റെ പദ്ധതികൾ നടക്കില്ല എന്നു അവനു അറിയാമായിരുന്നു… പക്ഷെ സംഭവിക്കേണ്ടത് സംഭവിച്ചല്ലേ തീരു… ദേവനും ആദി യെ അറിയിക്കാതെ ആണ് അവിടെ എത്തിയത്…
അതേ ഞാൻ ഓർത്തു.. അന്ന് ആദിക്കു ഒരു സർപ്രൈസ് കൊടുക്കണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു…..
പിന്നീട് ആ അമ്പല പറമ്പിൽ നടന്നത് മുഴുവൻ അർജുന്റെ തിരക്കഥ പോലെ ആയിരുന്നു…
“”പക്ഷെ ആദി… അവളെന്നെ ചതിക്കുക തന്നേ ആയിരുന്നു….”” കൺ മുന്നിൽ കണ്ട സത്യങ്ങൾ അങ്ങനെ അല്ല എന്നു ചിന്തിക്കുവാൻ ഞാൻ ഒരുക്കമല്ലായിരുന്നു….
“”അതേ ദേവാ നീ കണ്ടതും അറിഞ്ഞതും ഒക്കെ സത്യം തന്നേ ആയിരുന്നു….ഒരേ സമയം രണ്ടുപേരെ സ്നേഹിക്കുന്ന കാമുകി ആയി മാറിയിരുന്നു അവൾ… അത് കൊണ്ട് തന്നേ… വരുണിനും അർജുനും അവളെ ഒരു കളിപ്പാവ പോലെ പന്ത് തട്ടാനും പറ്റി…
അതിനിടയിൽ ആദിയെ അവരുടെ കൂടെ തന്നേ നിർത്തിക്കാനുള്ള വഴിയും ആയിട്ടായിരുന്നു.. വരുൺ അന്ന് രാത്രി ആദിയുടെ വീട്ടിലേക്കു ചെന്നത്… പക്ഷേ ആ പദ്ധതി ദേവൻ ചെന്നത് മൂലം അവർക്കു ഉപേഷിക്കേണ്ടി വന്നു…അന്ന് തന്നേ മാണിക്യൻ വരുണിനെ അടിച്ചു ഇഞ്ച പരുവം ആക്കുകയും ചെയ്തു… അല്ലായിരുന്നുവെങ്കിൽ ആദിയെ അവർ നശിപ്പിച്ചു… ആ വീഡിയോ കാട്ടി