“”പക്ഷെ അമ്മേ…”” ഞാൻ സംസാരിക്കാൻ തുടങ്ങിയതും അമ്മ കയ്യെടുത്തു എന്നെ വിലക്കി..
അമ്മയുടെ സംസാരത്തിൽ നിന്നു എനിക്ക് കാര്യങ്ങളുടെ കിടപ്പു മനസ്സിലായെങ്കിലും… സത്യാവസ്ത എങ്ങനെ ബോധ്യപ്പെടുതണമെന്നുകത്തായിരുന്നു എന്റെ ആശങ്ക….
ഞാൻ കുറ്റ പെടുത്തിയപ്പോളും അറിഞ്ഞു കൊണ്ട് തന്നേ എന്റെ മകന്റെ ജീവിതത്തിൽ നിന്നു ഇറങ്ങി പോകാൻ പറഞ്ഞപ്പോളും ഒന്നും പറയാതെ നിശബ്ദമായിരുന്നത്… അവളുടെ അഹങ്കാരം എന്നു തന്നെയാണ് വിചാരിച്ചതു…
എല്ലാം അവൾ എനിക്ക് വേണ്ടി സഹിക്കുക ആയിരുന്നമ്മേ…. എന്നുറക്കെ പറയണം എന്നു തോന്നി….. എല്ലാം ഉള്ളിലൊതുക്കി സ്വയം മാറി തന്നവൾ ആണവൾ….
അമ്മ പറഞ്ഞു കൊണ്ടിരുന്നത് തുടർന്നു….
പക്ഷെ ഇന്നലെ ഈ കൊറിഡോറിലൂടെ കരഞ്ഞു കൊണ്ട് പോയത്…. അതെന്റെ മകനെ സ്നേഹിക്കുന്ന അനുവാണെന്നു ആരും പറയാതെ തന്നേ എനിക്ക് ബോധ്യമായി…. അവളുടെ കണ്ണുകളിൽ കണ്ട വേദന അതെന്റെ മകന് വേണ്ടി ആണെന്ന് ഞാൻ അറിഞ്ഞു…അതെനിക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ… ഞാൻ ഒരു അമ്മയോ സ്ത്രീയോ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ… ആ കണ്ണുകളിലെ യാജന… അത് ഞാൻ മനസ്സിലാക്കിയപ്പോളേക്കും ……തിരിച്ചു വിളിക്കാൻ ഞാൻ ഒരുങ്ങിയതാണ് പക്ഷെ അപ്പോളാണ് മുത്തു വന്നു നിനക്ക് ബോധം വീണെന്ന് പറയുന്നത്… പിന്നെ ഞാൻ ഒന്നും കേട്ടില്ല നിന്നെ കാണാൻ ആയിരുന്നു ധൃതി….ഇതിനിടയിൽ കോടി ഈശ്വരന്മാരോട് പ്രാർഥിച്ചിരുന്നു… പേരറിയാത്ത എത്രയോ ദൈവങ്ങളെ വിളിച്ചു എത്ര നേർച്ചകൾ നേർന്നു എന്നൊന്നും തിട്ടം ഉണ്ടായിരുന്നില്ല….നിനക്ക് ബോധം വീണു എന്നു കേട്ടപ്പോൾ എല്ലാം മറന്നു….നിന്നെ ഒരു നോക്ക് കണ്ടാൽ മാത്രം മതിയാരുന്നു… നിന്റെ ചുണ്ടിൽ നിന്നു അമ്മേ എന്നൊരു വിളി കേൾക്കണം അത് മാത്രമായിരുന്നു ആഗ്രഹം….ഓരോ വാക്കിലും വിതുമ്പലടക്കാൻ അമ്മ പണിപ്പെടുന്നത് ഞാൻ കണ്ടു…
ഞാൻ അടുത്തേക് ചെന്നതും… അമ്മ എന്റെ നെഞ്ചിലേക് വീണു… അമ്മയുടെ കണ്ണുനീർ കൊണ്ട് എന്റെ നെഞ്ച് നനയുന്നത് ഞാൻ അറിഞ്ഞു….ഉടനെ മുത്തും ഓടി എന്റെ അടുത്തേക് വന്നു… ഇടം കൈ കൊണ്ട് അവളെയും ചേർത്തു പിടിച്ചു…..
ദേവാ….മോൻ എന്നോട് ക്ഷമിക്കണം… നിന്റെ പെണ്ണിനെ ഞാൻ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട്… എനിക്കതു തിരുത്തണം…. എനിക്കെന്റെ അനു മോളെ കാണണം….എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അമ്മ പറഞ്ഞു….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“”ഇല്ല സാർ എനിക്കു പരാതി ഒന്നുമില്ല….. അജുവിനെ വിടണം “പുറത്തു അരുണിന്റെ കൈ പിടിച്ചു കരഞ്ഞു കൊണ്ട് നിക്കുന്ന മേമ്മയുടെ മുഖം ആയിരുന്നു എന്റെ മനസ്സിൽ…
ദേവാ നിന്നെ കൊല്ലാൻ ശ്രമിച്ച കേസിൽ നിന്നും ഇവനെ ഒഴിവാക്കാൻ നീ വിചാരിച്ചാൽ സാധിക്കും…. പക്ഷെ ഇവൻ ചെയ്ത കുറ്റം എന്താണെന്നു അറിയ്യോ നിനക്ക്…. ഓർമ്മയുണ്ടോ അന്ന് അജുവിനെ അന്വേഷിച്ചു നിങ്ങൾ വന്നപ്പോൾ