ദേവരാഗം 17
Devaraagam Part 17 Author : Devan | Climax
ഒരു കുറിപ്പ് :
“”കാലമിനിയും ഉരുളും
വിഷുവരും,വർഷം വരും,തിരുവോണം വരും
പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…””
സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… എങ്കിലും കാത്തിരുന്നവർക് വേണ്ടി…… ദേവരാഗം ഞാൻ സമർപ്പിക്കുന്നു… ഒരുപാടു ക്ഷാമാപണത്തോടെ….. ♥️
നിങ്ങളുടെ സ്വന്തം
♥️ദേവൻ ♥️
“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു…
മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍…
എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു…
എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…
അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…
“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..
തുടരുന്നു…….