ആനി ടീച്ചർ 4 [Amal Srk]

Posted by

അവളെ അലട്ടുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന് ഒരിക്കൽപോലും കരുതിയതല്ല. വിധു തന്നെ ഇത്രയൊക്കെ ചെയ്തിട്ടും താൻ എന്താണ് ശക്തമായി പ്രതികരിക്കാത്തത് ? ആനി സ്വയം ചോദിച്ചു. ഇനി തനിക്ക് അവനോട് പ്രേമമാണോ. അത് തെറ്റല്ലേ… അവന് തന്നെക്കാൾ പ്രായം കുറവല്ലേ, പഠിപ്പിച്ച വിദ്യാർത്ഥിയല്ലേ ? പ്രേമം എന്ന പ്രയോഗം തന്നെ തെറ്റാണ്. ഓരോന്ന് ചിന്തിച്ച് അവളാകെ കുഴഞ്ഞിരിക്കുകയാണ്.

 

പിറ്റേദിവസം വളരെ വൈകിയാണ് വിധു ഉണർന്നത്. ഉണർന്നപ്പോഴും അവന്റെ മനസ്സിൽ ആനി ടീച്ചറെ കുറിച്ചുള്ള ചിന്തകളാണ്. ആനി ടീച്ചർ തന്റെ ഇഷ്ടം നിരാകരിച്ചാൽ ഒരുപക്ഷേ അത് തനിക്ക് താങ്ങാനാവില്ല. പക്ഷേ അവൻ ശുഭാപ്തി വിശ്വാസം വെടിഞ്ഞില്ല.

വൈകുന്നേരമാകാൻ കാത്തിരുന്നു.

 

രാവിലെ സോഫി ടീച്ചറുമൊത്ത് സ്കൂളിലേക്ക് പോവുകയാണ്.

 

” സോഫി ടീച്ചറെ എനിക്കൊരു സംശയം..”

ആനി പറഞ്ഞു.

 

” എന്ത് സംശയം ? ”

സോഫി ടീച്ചർ ചോദിച്ചു.

 

” നമ്മളെക്കാൾ പ്രായം കുറവുള്ളവരെ പ്രണയിക്കുന്നത് തെറ്റാണോ ? ”

 

” എന്താ നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ ? ”

 

” ഇല്ല വെറുതെ ചോദിച്ചതാ ”

ആനി പരിഭ്രമത്തോടെ പറഞ്ഞു.

 

” അതൊരു തെറ്റൊന്നുമല്ല.. ആർക്കും ആരെ വേണമെങ്കിലും പ്രേമിക്കാം… വേണമെങ്കിൽ ആനി ടീച്ചർക്കും പ്രായം കുറഞ്ഞ ഒരാളെ പ്രേമിക്കാം..”

സോഫി പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *