സമയം രാത്രി 12 മണി കഴിഞ്ഞു കാണും. അജിത്തിന്റെ ഫോൺ നിർത്താതെ ഇരമ്പി കൊണ്ടിരുന്നു. രാത്രി അവൻ ഫോൺ സൈലന്റാക്കി വെക്കാറാണ് പതിവ്.
പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ അവൻ ഫോൺ ഇരമ്പുന്ന ശബ്ദം കേട്ടു. അവൻ കയ്യെത്തിച്ച് ഫോണെടുത്തപ്പോഴേക്കും ഫോൺ കട്ടായി. ആരാണെങ്കിലും നാളെ വിളിക്കാം എന്ന് കരുതി വീണ്ടും കിടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കാൾ വന്നു.
അവൻ കണ്ണ് തിരുമ്മി ഫോണിലേക്ക് നോക്കിയപ്പോൾ അറിയാത്ത ഏതോ ഒരു നമ്പറാണ്. അജിത്ത് കട്ടിലിൽ എഴുന്നേറ്റ് ഇരുന്ന് കാൾ എടുത്തു ചോദിച്ചു.
“ഹലോ… ആരാണ്….”
അങ്ങേ തലയ്ക്കൽ നിന്നും ഒരു സ്ത്രീ സ്വരമായിരുന്നു.
” ഹലോ… അജിത്തേട്ടാ.. ഇത് ഞാൻ സ്നേഹയാണ്. ഇങ്ങോട്ടൊന്നും പറയരുത്. അജിത്തേട്ടൻ നിഷ ചേച്ചിയുടെ കൂടെ ബെഡ്‌റൂമിലാണെങ്കിൽ ഒന്ന് മാറി നിൽക്കുമോ… എനിക്കല്പം സംസാരിക്കാനുണ്ട്…. പ്ലീസ്… ഞാൻ അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിക്കാം….”
അതും പറഞ്ഞു അവൾ ഫോൺ കട്ടാക്കി. അജിത്തിനൊന്നും മനസ്സിലായില്ല. അവൻ കണ്ണും മിഴിച്ച് ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു……..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അനുസരിച്ച് തുടരാം…
*മനൂപ് ഐദേവ് *