”
“നിങ്ങളെ ഇങ്ങോട്ട് വിളിച്ച ആൾ തന്നെയാ എന്നെയും വിളിച്ചു പറഞ്ഞത് നിങ്ങൾ ഇവിടെ ലാൻഡ് ചെയ്തിട്ടുണ്ടെന്ന് , ഇനി ഞാൻ വന്നത് ചേട്ടന്മാർക്ക് ബുദ്ധിമുട്ടയെങ്കിൽ തിരിച്ചു പോയ്ക്കോളാം “.
“അയ്യോ.. അത് വേണ്ട …”
“അയ്യടാ.. എന്താ അവന്റെയൊരു പൂതി ..? ”
അതും പറഞ്ഞു മായ തന്റെ കയ്യിലെ ഐഫോൺ അവിടെ കണ്ട ടേബിളിൽ വെച്ച് ബെഡിൽ കയറി ഇരുന്നു. ഈ സമയം അജയൻ ഡോർ ക്ലോസ് ചെയ്ത് അവരുടെ അടുത്തേക്ക് വന്നു.
“മക്കൾ രണ്ടാളും രണ്ടെണ്ണം അകത്താക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നല്ലേ.. എന്തായാലും എനിക്കും ഒരെണ്ണം ഒഴിക്ക്..”
” അപ്പൊ മായ ഇന്ന് ഇവിടെ കൂടനാണോ പ്ലാൻ..? ”
“ആണെങ്കിൽ.. ഇനി നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാനങ്ങു പോയേക്കാം..”
ഈ സമയം വർഗ്ഗീസ് മൂന്ന് ഗ്ലാസ് എടുത്ത് അതിലേക്ക് മൂന്നിലേക്കും മദ്യം ഒഴിച്ചു. അതിലെ ഒരു ഗ്ലാസ് അജയന് കൊടുത്ത് മറ്റേ ഗ്ലാസ് മായയ്ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
” ചുമ്മാ ചോദിച്ചതാണേ… ഇതാ ഇതങ്ങു കേറ്റിയിട്ട് രവിസാർ വിളിപ്പിച്ച കാര്യം പറ.. ”
“അതൊക്കെ പറയാം.. അതിനിനിയും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ..”
“പിന്നെ എന്തിനാണാവോ സമയം ഇല്ലാത്തെ..?”