” ഇന്ന് രണധീരന്റെ വിചാരണ ആണ്…. മഹാരാജാവ് എന്നെ എങ്ങോട്ട് വിളിപ്പിച്ചതാ “
” ഓ എന്താ വിധിക്കാൻ പോകുന്നത് …….അദ്ദേഹത്തെ പോലെ ഒരാൾ നമ്മുടെ സേനയിൽ ഉണ്ടായിരിക്കുന്നത് വളരെ നല്ലത് ആണ്….. ഒരിക്കൽ ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ട് ഉണ്ട് പക്ഷെ സംസാരിക്കാൻ പറ്റിയിട്ടില്ല “
” എന്റെയും അഭിപ്രായം അത് തന്നെയാണ്…. പക്ഷെ അത് നടക്കും എന്ന് തോന്നുന്നില്ല
”
പെട്ടെന്ന് പെരുമ്പാറ മുഴങ്ങി
അശോകവർമൻ വിചാരണ നടക്കുന്ന സ്ഥാലത്തേക്ക് നടന്നു കുടെ ലക്ഷ്മിദേവിയും
അവിടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു മഹാരാജാവും പരിവാരവും അവിടെ അണിനിരന്നിരുന്നു. അവിടേക്ക് കയ്യ്കാലുകൾ ചാങ്ങലയാൽ ബന്ധിച്ച രണധീരനെ അങ്ങോട്ട് കൊണ്ട് വന്നു. അയാളെ കണ്ടതും സദസിൽ ഉള്ളവരിൽ പല ഭാവവും മറിമറിഞ്ഞു. പുച്ഛവും ഭയവും അഭിമാനവും അതിൽ നിറഞ്ഞു നിന്നു.
പ്രധാനമന്ത്രി ആയ ബലരാമൻ എണിറ്റുനിന്നു ഒരു ഭടൻനോട് പറഞ്ഞു.
” ഇയ്യാളുടെ മേലിൽ ചാർത്തിയിട്ടുള്ള കുറ്റകൃത്യയങ്ങൾ വായിക്കു “
” വർഷങ്ങൾ ആയി ഉദയപുരി യുടെ പേടിസ്വപ്നം ആയിരുന്ന രണധീരൻ എന്ന ഇയ്യാൾ നമ്മുടെ അനേകം സൈനികരെ വാദിക്കുകയും ഒരുപാട് പേരെ പരിക്കേൽപ്പിക്കുയയും ചെയ്തിട്ടുണ്ട്. കൂടാതെ അനേകം പടക്കൊപ്പുകളും നശിപ്പിച്ചിട്ടുണ്ട് “
ഭടൻ രണധീരന്റെ പേരിൽ ചാർത്തിയ കുറ്റകിർഥ്യങ്ങൾ വിവരിച്ചുകൊണ്ടിരുന്നു.അപ്പോൾ സദാസിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു.
” ഈ വിചാരണയുടെ ഒന്നും ഒരാവിശ്യവും ഇല്ല വധക്ഷിക്ഷ യിൽ കുറഞ്ഞു ഒന്നും ഇയ്യാൾക്ക് വിധിക്കാൻ ഇല്ല….. ഇവനെ ഇവിടെവെച്ചു തന്നെ കൊല്ലണം “
” അതെ ”
‘ അതെ “
സദസ്സ് അയാളെ പിന്തുണച്ചു കൊണ്ട് ശബ്ദം ഉണ്ടാക്കി.
അപ്പോൾ മഹാരാജവ് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.
” നിർത്തു…… ഇയാൾക്കു മരണക്ഷിക്ഷയിൽ കുറഞ്ഞു ഒന്നും ഞാൻ വിധിക്കില്ല.