ഹിസ്-സ്റ്റോറി [Danmee]

Posted by

അതിൽ നിന്നും ചുവപ്പ് നിറത്തിൽ ഉള്ള പൊടി അന്തരീക്ഷത്തിൽ പടർന്നു. അത്‌ കണ്ട ഉദയപുരിയുടെ പടത്തലവൻ തന്റെ പടയെ  പണ്ട്യനാട്ന്റെ നേർക്ക് നയിച്ചു.

ഭൈരവനെ ആക്രമിക്കാൻ വന്ന രണധീരന് തന്റെ ബോധം പോകുന്നപോലെ തോന്നി. പക്ഷെ അയാൾ തന്റെ മുഴുവൻ ശക്തിയും എടുത്ത് ഭൈരവന് അടുത്തേക്ക്  കുതിച്ചു. ഭൈരവൻ തന്റെ വാൾ എടുക്കുന്നതിനു മുൻപ് തന്നെ രണധീരൻ അയാളുടെ  തല കൊയ്തിരുന്നു. തഴെ വീണു പിടയുന്ന  ഭൈരവനെ നോക്കി നിന്ന രണധീരനെ ഭൈരവന്റെ  തേരാളി  ചവിട്ടി വിഴ്ത്തി. തറയിൽ വീണ രണധീരന്റെ  ബോധം  നഷ്ട്ടപെട്ടു.

രണധീരന് ബോധം വരുമ്പോൾ കൈകലുകൾ ബന്ധിച്ച നിലയിൽ ഒരു തെരിനു പിന്നിൽ കിടക്കുക ആയിരുന്നു. അയാൾ നിരങ്ങി തെരിൽ നിന്നും നിലത്തു വീണു. തറയിൽ വീണ രണധീരൻ തന്റെ ശക്തി  ഉപയോഗിച്ച് കയ്യിൽ കെട്ടിയിരുന്ന കയർ പൊട്ടിച്ചെറിഞ്ഞു.  അപ്പോയെക്കും രണധീരനെ  പടയാളികൾ വളഞ്ഞു കഴിഞ്ഞിരുന്നു. അയാൾ തന്റെ കൈയിൽ കിട്ടിയവരെ എല്ലാം നിലം പരിഷക്കി.പക്ഷെ ഉദയപുരിയുടെ പട അയാൾക്ക് നേരെ അമ്പെയ്‌തു. തന്റെ ശരീരത്തിൽ  തരച്ച അമ്പുകൾ ഊരി എടുത്ത് കൊണ്ട് അയാൾ പോരാടി. അതിനിടയിൽ  കാലിൽ തരച്ച ഒരമ്പ് ഊരി എടുക്കാൻ കുനിഞ്ഞ രണധീരന് നേരെ  അവർ  വല വീശി നല്ല കട്ടി ഉള്ള വളകൾ  ഒന്നിന് പുറകെ  ഒന്നായി അയാൾക്ക് നേരെ വീണുകൊണ്ടിരുന്നു. അതിന് പുറമെ  കയറിൽ കുരിക്കിട്ട് അയാൾക്ക് നേരെ അറിഞ്ഞു കൊണ്ട് അയാളെ ബന്ധനസ്ഥാനക്കി. രണധീരനെ തറയിലൂടെ വലിച്ചു ഇഴച്ചു കൊണ്ട് ഉദയപുരി ലക്ഷ്യമാക്കി അവർ നീങ്ങി.

ഉദയപുരി കോട്ടക്കുള്ളിൽ അവർ കടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നവർ  അമ്പരപ്പൊടെ   തങ്ങളുടെ പടയാളികളെ  നോക്കി. പരാജയപ്പെടുമെന്ന് ഉറപ്പിച്ചുകൊണ്ട് ഇവിടെ നിന്നും പോയവർ  യുദ്ധം ജയിച്ചു മടങ്ങി വന്നിരിക്കുന്നു പിന്നെ ആരെകൊണ്ടും  കിഴടക്കാൻ  സാധിക്കില്ല എന്ന് വിചാരിച്ച  രണധീരനെ  ബന്ദി ആക്കി കൊണ്ട് വന്നിരിക്കുന്നു.

രണധീരൻ പതിയെ തറയിൽ നിന്നും എഴുന്നേൽക്കാൻ നോക്കുന്നുണ്ടായിരുന്നു. കട്ടിയുള്ള വലകളും കയറുകളും കൊണ്ട് ബന്ദിദനായ അയാൾക്ക് അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ശരീരത്തിൽ  കുന്തം കൊണ്ട് കുത്തിയും കല്ലുകൊണ്ട് എറിഞ്ഞും അവർ രസിച്ചു.

“””നിർത്തു “”””

ഉദയപുരിയുടെ യുവരാജാവ്  ആയ അശോകവർമൻ  അവിടേക്ക് കടന്നു  വന്നു. അയാൾ ഭടൻമാരോട് രണധീരനെ  എഴുന്നേൽപ്പിക്കാൻ കല്പ്പിച്ചു. രണധീരനെ

Leave a Reply

Your email address will not be published. Required fields are marked *