പറഞ്ഞു. ഗുരുകുലത്തിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട ഒരു യുവാവിൽ നിന്നും ആണ് താൻ ഗർഭം ധരിച്ചത് എന്നും അയാൾ ഒരു അപകടത്തിൽ മരണ പെട്ടു എന്നും അവർ മറ്റുള്ളവരെട് പറഞ്ഞു. രാജാവ് ആദ്യം അവളെ എതിർത്തു എങ്കിലും അശോകവാർമന്റെ സഹായത്തോടെ അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി അവനു അവൾ ശാന്താനു എന്ന് പേർ നൽകി.
രണധീരന്റ ചോരയിൽ വിധവകളിലും തടവുകാരിലും ജനിച്ച കുഞ്ഞുങ്ങളെ ആൺ പെൺ വ്യത്യാസമില്ലാതെ അവർ വളരെ ചെറുപ്പത്തിൽ തന്നെ അയോദ്ധന കലകൾ അഭിയസിപ്പിച്ചു. ക്രൂരമായ പല പീഡനങ്ങളും അവർ സഹിക്കേണ്ടി വന്നു. അവരെ അമ്മമാരിൽ നിന്നും പൂർണമായി അകറ്റിയിരുന്നു.
രണധീരന്റ ആവിശ്യപ്രേകരം ലക്ഷ്മി ശാന്തനുവിനെ അയോദ്ധന കലകൾ ഒന്നും പഠിപ്പിച്ചിരുന്നില്ല. പക്ഷെ അവൻ പരിചരക്കാരുടെ ആയുധങ്ങളും മറ്റും എടുത്ത് കളിക്കുമ്പോൾ അവന്റെ മേയ്വഴക്കം അവർ പുകയ്ത്താറുണ്ട്. ലക്ഷ്മി അതെല്ലാം പേടിയോടെ ആണ് നോക്കി കണ്ടിരുന്നത്. അവൾ അവനെ സംഗീതവും മറ്റ് നിർത്തകലകളും പഠിപ്പിച്ചു. പക്ഷെ അവൻ വളർന്നു വരുമ്പോൾ അവന്റെ രൂപം രണധീരനെ പോലെ തന്നെ തോന്നിക്കാൻ തുടങ്ങി. അത് അവളിൽ ഭയം ഉണ്ടാക്കി. അച്ഛൻ അറിഞ്ഞാൽ ചിലപ്പോൾ മറ്റ് കുട്ടികളുടെ കുട്ടത്തിലേക്ക് തന്റെ മകനെയും കാണേണ്ടി വരും എന്ന് അവൾ ഭയന്നു.
അവൾ അവനെ എങ്ങനെയും രക്ഷിക്കണം എന്ന് ഉറപ്പിച്ചു അതിനായി അവൾ അശോകവർമനോട് പോലും പറയാതെ കൊട്ടാരത്തിൽ നിന്നും ഒരു രഥത്തിൽ പുറപ്പെട്ടു ലക്ഷ്യം ഇല്ലാത്ത ആ യാത്ര ചെന്നു നിന്നത് ഒരു കട്ടിൽ ആയിരുന്നു.
കുരിരുട്ടിൽ കൂടി ലക്ഷ്മി തന്റെ രഥം തെളിച്ചു. ഒരു വന്യ മൃഗം അവരുടെ രാധത്തിന് മേൽ കുതിച്ചു ചാടി. പെട്ടെന്ന്ഉള്ള ഞെട്ടലിൽ നിന്നും അവൾ ബോധത്തിലേക്ക് തിരിച്ചു വന്നുകൊണ്ട് അവൾ ആ മൃഗത്തെ നേരിട്ടു. മൃഗത്തിന്റെ അക്രമത്തിൽ അവരുടെ രഥം പൂർണമായും നശിച്ചു.ശാന്താനു ഭയത്തൽ കരഞ്ഞു. അവൾ ആ മൃഗത്തെ വധിച്ചു എങ്കിലും ലക്ഷ്മി അവശ ആയിരുന്നു. അവൾ ശാന്താനുവിനെയും കൊണ്ട് ഒരു മരത്തിനു മുകളിൽ കയറി. മൃഗത്തിന്റെ അക്രമത്തിൽ അവൾക്ക് സരമായ പരുക്കുകൾ ഉണ്ടായിരുന്നു. അവളുടെ അവൾക്ക് ഇനി അധികം സമയം ഇല്ലെന്ന് അവൾക്ക് മനസിലായി.
” മോനെ എന്തൊക്കെ സംഭവിച്ചാലും നി ഈ കാട് വിട്ട് പോകരുത് “
അവളുടെ അവസാന വാക്കുകൾ ആയിരുന്നു അത്. ലക്ഷ്മിയുടെ ചലമാറ്റ ശരീരത്തിൽ ശാന്താനു കെട്ടിപിടിച്ചു കരഞ്ഞു
================================
വർഷങ്ങൾ കഴിഞ്ഞു പോയി ശാന്തനു ഇന്ന് ഒരു യുവാവ് ആണ്. കാട്ടിനുള്ളിൽ അവൻ അവനു കൂട്ടായി അവരുടെ രഥത്തിൽ ബന്ധിച്ചിരുന്ന കുതിരയും മറ്റ്