വെക്കാതെ ഇരുന്ന മതി.
ദേവൂട്ടിക് ടെൻഷൻ കയറാതെ.”
“ചെടാ എന്റെ ദേവൂട്ടി ആകെ മാറി പോയല്ലോ. ഇത് എന്ത് പറ്റി.
ഇനി വല്ല കൊച്ചി കാറ്റ് അടിച്ചു ഉള്ള ഹാങ്ങോവർ ആണോ?”
അവൾ ചിരിച്ചിട്ട്
“അല്ലാ.
ഏട്ടന്റെ ഹാങ്ങാവോർ ആയിരുന്നു.”
“ആർട്സ് ഒക്കെ വരുന്നത് അല്ലെ ഉള്ള്. നിനക്ക് വല്ലാത്തിനും കൂടി കൂടെ ”
“കുടണം എന്ന് ഉണ്ട് പക്ഷേ വല്ലതും അറിയണ്ടേ.
ഡാൻസ് ഒന്നും അറിയില്ല.
ക്ലാസിക് ഡാൻസ് ഒക്കെ എനിക്ക് പഠിക്കണം എന്ന് ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ ഒരു ചേച്ചി പഠിപ്പിക്കുന്നുണ്ടായിരുന്നു.എന്ത് ചെയ്യാൻ ദേവൂട്ടിയുടെ കൈയിൽ നയാ പൈസ്സ ഇല്ലായിരുന്നു അപ്പൊ .
ഗൗരി ഒക്കെ കണ്ടിലെ അവൾ ഒക്കെ ചെറുപ്പം തൊട്ട് പഠിച്ചതാ. അവളുടെ അമ്മയാ അവളെ പഠിപ്പിച്ചേ. എനിക്കും പഠിക്കണം എന്ന് ഉണ്ട്.പക്ഷേ ആര് പഠിപ്പിക്കാൻ ഈ വയസ്സ്ൽ.
ഇനി ഒന്നും അത് നോക്കിട്ട് കാര്യം ഇല്ലാ ഏട്ടാ.”
“ഒരാൾ ഉണ്ട് പഠിപ്പിക്കാൻ പറ്റിയത് ”
“ആര്.”
“ആളെ നിനക്ക് അറിയാം.
പക്ഷേ കുറെയെ വർഷങ്ങൾ ആയി ഒന്നും ചെയ്യാറില്ല.
പക്ഷേ ക്ലാസിക്കിൽ ഒരു രാജകുമാരി ആയിരുന്നു.
ഒരു പക്ഷേ നിനക്ക് വേണ്ടി ചിലപ്പോൾ വീണ്ടും ഇറങ്ങാം. വേറെ ഒന്നും അല്ലാ ഏത് ഗുരുവിനും തന്നേക്കാൾ കഴിവ് ഉള്ള ഒരു ശിക്ഷനെ ഉണ്ടാക്കി എടുക്കണം എന്ന് ആഗ്രഹം കാണില്ലേ.
അത് വെച്ച് നമുക്ക് ഒന്ന് ട്രൈ ചെയാം.”
“ആരാ ഏട്ടാ.
സ്വന്തത്തിൽ ഉള്ളവർ ആണോ.”