ഞാൻ ഇടക്ക് കയറി പറഞ്ഞു.
“നിന്റെ കേട്യോൻ അളിയൻന്മാരെ കിട്ടിയപ്പോൾ ഈ പാവം ദേത് എടുത്ത അളിയനെ തേച് കളയമോ?”
“പോടാ.
നീയും അവളും അല്ലെ എന്റെയും ഏട്ടന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത്.”
“അതേ സ്ഥലം ചുമ്മാ കളയണ്ട. ഞാൻ തന്നെ വാങ്ങിക്കം ഇനി അതിന് അടിപിടി കൂടണ്ട പറയുന്ന പൈസക് വാങ്ങിച്ചോളാം. തിരിച്ചു കാശ് കിട്ടുമ്പോൾ ഇങ്ങോട്ട് തന്നാൽ മതി അങ്ങോട്ട് തന്നെ എഴുതി തന്നേകം. ഒരു ഇട നീലകാരൻ ആയി.”
“എന്നാ പിന്നെ ഡയറക്ട ആയി വാങ്ങിക്കൂടെ ഞങ്ങൾക്.”
“അത് വേണ്ടഡി. എന്റെ പേരിൽ വന്നിട്ട് അങ്ങോട്ട് എഴുതി തന്നാൽ പിന്നെ ഫാമിലി പ്രശ്നം വല്ലതും വന്നാലും നിങ്ങൾക് പ്രശ്നം ഉണ്ടാകില്ല.
നിന്റെ ഏട്ടനോട് പറഞ്ഞേരെ.അല്ലാ വേണ്ടാ ഞാൻ വിളിച്ചു വിശേഷം തിരക്കിക്കോളാം.”
“ആം ”
“ശെരിടി പിന്നെ വിളികാം ”
ഞാൻ ഫോൺ വെച്ച് ദേവൂട്ടിയെ നോക്കി പറഞ്ഞു.
“ഇച്ചിരി നേരത്തെ പുള്ളിയെ കണ്ടിരുന്നേൽ ഈ പ്രശ്നം കുറച്ച് മുൻപ് തീർന്നേനെ.”
അവളും ചിരിച്ചു.
ഞാൻ വാഹനം ഓടിക്കുന്നതിൽ ശ്രദ്ധ ചെലത്തി. ദേവൂട്ടി ആണേൽ അവളുടെ ഇഷ്ട്ട ഗാനങ്ങൾ ആസ്വദിച്ചു കാറിൽ ഇരുന്നു മുന്നിലുള്ള കാഴ്ചകൾ കാണുന്നു.
ഞാൻ എന്റെ കോളേജ് ലൈഫും ഇവളെ കുറച്ചു ഓർത്ത്.
കോളേജിൽ ആദ്യ ദിവസം തന്നെ വഴിയിൽ പഞ്ചറായി ബൈക്ക് ഉന്തിയപ്പോൾ കോളേജ് മൊത്തം മൂഞ്ചി എന്ന് കരുതിയ എനിക്ക് അല്ലെ ഇവളെ പോലു ഒരു പെണ്ണിനെ കിട്ടിയത്.
എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ട് എന്ന് പറഞ്ഞപോലെ. എന്ന് ഓർത്ത് ഞാൻ ചിരിച്ചു. അപ്പൊ തന്നെ ദേവൂട്ടി എന്താണെന്നു ചോദിച്ചു പക്ഷേ ഒന്നുല്ല എന്ന് പറഞ്ഞു തല ആട്ടി വണ്ടി ഓടിച്ചു.
പിന്നെ ഞങ്ങൾ വീട്ടിലേക് ചെന്നപ്പോൾ അമ്മയുടെ ഡയലോഗ്.