എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Posted by

“നമുക്ക് നോക്കാം ഏട്ടാ.”

“ഉം ”

“ഏട്ടാ സിന്ദൂരം ഇല്ലാ തൊടാൻ ”

“അതൊക്കെ അവിടെ കിട്ടും ഞാൻ വാങ്ങി ചാർത്തി തരാം.”

അങ്ങനെ അവിടെ നിന്ന് റൂം വെക്കേറ്റ് ചെയ്തു ഞങ്ങൾ കാറിൽ കയറി. എന്നിട്ട് കാറിൽ നിന്ന് ഞാൻ ഒരു എയ്ലെനർ എടുത്തു അവളുടെ നേരെ നീട്ടി.

“എടി പെണ്ണേ നിന്റെ കണ്ണിന് ജീവൻ ഇല്ലാ ഒന്ന് വരച്ചു സെറ്റ് ആക്കു.”

അവൾ ചിരിച്ചിട്ട്.

“ഇത് എന്തിനാ ഏട്ടാ വണ്ടിയിൽ ഇട്ടേക്കുന്നെ?”

“എന്റെ ദേവൂട്ടി ക് കണ്ണീർ ഉഴുകാൻ പ്രതേക കാരണങ്ങൾ ഒന്നും വേണ്ടല്ലോ. അപ്പൊ ഒരു സേഫ് ന് വേണ്ടി വണ്ടിയിൽ തന്നെ ഇട്ടേക്കുന്നത് ആണ്.

വേറെ ഒന്നും കൊണ്ടല്ല എനിക്ക് കണ്ണ് എഴുതിയ എന്റെ ദേവൂട്ടിയെ കാണാൻ ആണ് ഇഷ്ടം.”

അവൾ ചിരിച്ചിട്ട് അത് മേടിച്ചു എഴുതി അത് നോക്കി കൊണ്ട് ഇരുന്നു ഞാൻ.

“ഹലോ….

പോകാന്നെ…

തൊഴുതിട്ട് നേരത്തെ തന്നെ വീട്ടിൽ എത്താനുള്ളതാ.

അപ്പോഴാണ് ദേവൂട്ടിയുടെ ഭംഗി ആസ്വദിച്ചു ഇരിക്കുന്നെ. വണ്ടി എടുക് ഏട്ടാ.”

“ഞാൻ ചിരിച്ചിട്ട് വണ്ടി എടുത്തു.

പിന്നെ അവളെ കൊണ്ട് കണ്ണാനെ തൊഴുവിപ്പിച്ചു. പാവം എന്തെന്ന് ഇല്ലാത്ത ആകാംഷയായിരുന്നു. ഒരിക്കൽ പോലും കരുതി കാണില്ല അവൾ സുമംഗലി ആയി കണ്ണന്റെ അടുത്ത് എത്തും എന്ന് അതും ഇത്രയും പെട്ടന്ന് തന്നെ. അവൾക് എനിക്കും ശെരിക്കും തൊഴുകുവാൻ എന്നോളണം കൃത്യം ആയി നടക്കു മുൻപ് എത്തിയപ്പോൾ ക്യു ജാം ആയി പോയി. ദേവികക് അവളുടെ കണ്ണാനെ കണ്ണു നിറച്ചു കാണാൻ പറ്റി. ഞാൻ ആണേൽ ക്യു എന്തുകൊണ്ട് ജാം ആയി എന്ന് മുന്നോട്ട് നോക്കിയപ്പോൾ ദേവിക എന്നേ പിടിച്ചപാടി തൊഴുവിപ്പിച്ചു. എനിക്ക് ആണേൽ ഈ വിശ്യസം അധികം ഒന്നും ഇല്ലാത്ത ആൾ ആണ് പക്ഷേ അങ്ങനെ ഉള്ളവർക്ക് വിശ്യസം കൂടിയ ഒരാളെ പാർട്ണർ ആയി കിട്ടി യാൽ ഇങ്ങനെ ആകും എന്ന് മനസിലായി.

അങ്ങനെ ഗുരുവായൂർ നിന്ന് തിരിച്ചു ഞങ്ങൾ യാത്ര ആയി. അപ്പോഴാണ് കാവ്യടെ മിസ്സ്‌ കാൾ എന്റെ ഫോണിൽ കിടക്കുന്നത് ദേവൂട്ടി കണ്ടത്. മൊബൈൽ ഒക്കെ കാറിൽ ഇട്ടേച് ആയിരുന്നു ഞങ്ങൾ തൊഴാൻ പോയത്.

ദേവൂട്ടി അപ്പോൾ തന്നെ കാവ്യാ വിളിച്ചു സമയം 10മണി ആയിരുന്നു. അവൾ വിളിച്ചത് 8:45നും.

Leave a Reply

Your email address will not be published. Required fields are marked *