നീ കാണാൻ പോയോ?”
“ഇതൊക്കെ എങ്ങനെ അറിഞ്ഞു!!!!”
“നിന്റെ എല്ലാ കുസൃതി കളും സങ്കടങ്ങളും എല്ലാം നീ ഡയറി എഴുതി വെക്കില്ലേ അതെല്ലാം ഈ ഹരിക്ക് കിട്ടി.
എനിക്ക് പറ്റുന്ന നിന്റെ എല്ലാ സ്വപ്നങ്ങൾ
ഒക്കെ യാഥാർഥ്യം ആക്കാൻ ഞാൻ ശ്രെമിക്കും.
കാരണം ഒന്നും അല്ലാ.
എനിക്ക് സ്വന്തം ആയി ഒരു സ്വപ്നം ഇല്ലായിരുന്നു.
ഇനി നിന്റെ സ്വപ്നങ്ങൾ ആണ് എന്റയും.
ഇപ്പൊ സമയം 6:30ആയി. ഒന്ന് നോക്കിയാൽ നാളെ രാവിലെ ഗുരുവായൂർ കണ്ണാനെ തൊഴുതു വീട്ടിൽ കയറാം.”
എന്ന് പറഞ്ഞു അമ്മയെ ഞാൻ
വിളിച്ചു.
“അമ്മേ ”
“എന്താടാ?
നിങ്ങൾ എപ്പോ എത്തും.”
“അതേ അമ്മേ ദേവികക് ഗുരുവായൂർ കണ്ണാനെ കാണണം എന്ന്.”
അത് പറഞ്ഞു ഞാൻ ദേവികയെ കണ്ണ് അടച്ചു കാണിച്ചു.
“ഇപ്പൊ ഴോ ”
“നാളെ രാവിലെ അങ്ങ് എത്തിയേകം എന്റെ അമ്മേ…”
“ഉം ഉം
പോയി അവളെ കൊണ്ട് പോയി തൊഴിക്ക്.
ഞാൻ നിന്റെ അപ്പനോട് പറഞ്ഞു വേഗം തൊഴുകാൻ ഉള്ളത് സെറ്റ് ആക്കിയേകം.