എന്ന് പറഞ്ഞു ചിറ്റ അടുക്കളയിൽ നിന്ന് പോയി.
“ദേവൂട്ടി.”
“എന്നാ ഏട്ടാ?”
“ഇത് നിന്നെ പരീക്ഷിക്കുന്നതാ.”
അത് കേട്ടത്തോടെ ദേവൂട്ടി കുഞ്ഞിനെ എനിക്ക് തന്നു അവൾ അടുക്കള ഏറ്റെടുത്തു. ചായ ഒക്കെ മാറ്റി വെച്ച്. പിന്നെ കുഞ്ഞിനെ എന്റെ കൈയിൽ നിന്ന് വാങ്ങി. അവന് എന്റെ കൈയിൽ ഇരിക്കുന്നതിനേക്കാൾ ഇഷ്ടം ദേവൂട്ടിയുടെ കൈയിൽ ഇരിക്കുന്നത് ആണെന്ന് മനസിലായി . ഒപ്പം വിശന്നിട്ട് ആവണം ദേവൂട്ടിയുടെ മുലയിൽ ഒക്കെ തപ്പുന്നുണ്ടായിരുന്നു.
“എടാ ചെറുക അത് എന്റയാ.
നിനക്ക് നിന്റെ അമ്മയുടെ ഉള്ള്.”
ദേവൂട്ടി ചിരിച്ചിട്ട് എന്നേ ഒന്ന് നുള്ളി.
അപ്പോഴേക്കും ചിറ്റ വന്നു.
അവൾ വാവക് വിശക്കുന്നു ഉണ്ടെന്ന് തോന്നുന്നു അമ്മേ എന്ന് പറഞ്ഞു.
ചിറ്റക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ചിറ്റപ്പൻ ഒക്കെ വന്നു.
ഒരു ദിവസം ഇങ്ങോട്ട് കിടക്കാൻ ഒക്കെ വരണം എന്ന് ദേവികയോട് പറഞ്ഞു. കുഞ്ഞിവാവക് അവളെ ഇഷ്ടപ്പെട്ടു പോയി.
പിന്നെ ഞങ്ങൾ അവിടെ നിന്ന് യാത്ര പറഞ്ഞു മടങ്ങി. അസ്തമയം കാണാൻ കടൽ തിരത്തു പോയി ഇരുന്നു.
“എടി ദേവൂട്ടി.”
“എന്താ ഏട്ടാ.”
“നീ നിന്റെ കണ്ണന്റെ ഹെർട്ട് കോർട്സ് പോയേകുന്നുണ്ടോ.”
“എന്തോന്ന്.”
“ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ പോകാൻ വേഷം എല്ലാം മാറി റെഡി ആയി നിന്നപ്പോൾ നിന്റെ അമ്മായി പറഞ്ഞു വണ്ടിയിൽ സ്ഥലം ഇല്ലാ നീ വരണ്ടാ എന്ന് അപ്പൊ ഉണ്ടായ വിഷമം എന്തോരും ഉണ്ടെന്ന് എനിക്ക് അറിയില്ല . ആ വേഷത്തിൽ തന്നെ ഞാൻ നിന്നെ കെട്ടിയ അമ്പലത്തിൽ പോയി കണ്ണാനെ കണ്ടു പറഞ്ഞു ഒരു ദിവസം എങ്കിലും ഈ ദേവിക കണ്ണനെ കാണാൻ അങ്ങ് വരും എന്ന് അല്ലെ.