“ഒന്ന് പോയെടി.
അവളുടെ ചേട്ടൻ അവൾ എന്ന് പറഞ്ഞാൽ ജീവനാണ്. പിന്നെ ഇവൾക്കോ ചേട്ടനെ വിഷമിപ്പിച്ചു എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നു കരഞ്ഞതാ. നീ ആ സമയം ലാബിൽ ആയിരുന്നു.”
“അപ്പൊ അവൾ എന്നോട് പറഞ്ഞിട്ട് ഇല്ലല്ലോ.”
” എന്ത് ചെയ്യാൻ നിന്റെ മോട്ടിവേഷൻ കേട്ട് മുന്പും പിന്പും നോക്കാതെ പോയത് അല്ലെ.ഒരു പക്ഷേ നിന്നോട് പറഞ്ഞാൽ അവളുടെ വില പോകും എന്ന് കരുതി കാണും. അതാണ് ചേട്ടന്റെ കുറ്റം പറഞ്ഞു നടക്കുന്നെ പാവം.”
“ഉം.”
“ഇനി ഇപ്പൊ എന്താകും എന്ന് കാത്തിരുന്നു കാണാം.
നീ ഈ കാര്യം ഒക്കെ അങ്ങ് വിട്. ചിലത് ഒക്കെ കണ്ടില്ല എന്ന് കരുതിയാൽ മതി എന്റെ ദേവൂട്ടി.”
“ഓ ആ പുള്ളി പറഞ്ഞത് കേട്ടിട്ട് ദേവൂട്ടിക് ഒരു പുല്ലും ഇല്ലാ. അതിനേക്കാൾ കൂടുതൽ കേട്ട് വളർന്നത ഈ ദേവൂട്ടി.
തീ കുരുത്തവൾ ആണ് ദേവൂട്ടി വെയിൽ കൊണ്ടാൽ അങ്ങനെ ഒന്നും വാടില്ല.”
ഞാൻ ചിരിച്ചിട്ട്.വണ്ടി ഓടിച്ചു.
ചേട്ടന്റെ വീട്ടിൽ പോയി. അവിടെ നിന്ന് അമ്മയുടെ അനിയത്തിയുടെ വീട്ടിലേക് പോകാൻ നേരം ഞാൻ ദേവൂട്ടിയോട് പറഞ്ഞു.
“ദേവൂട്ടി.
എന്റെ അമ്മയുടെ അതേ സ്വഭാവം ആട്ടോ ചിറ്റയിക്ക് നിന്നെ ഫോട്ടോയിൽ പോലും കാണില്ല എന്ന് വാശി ആയിരുന്നു എന്നാ അമ്മ പറഞ്ഞേ. അവൻ അവളെ കൊണ്ട് എന്റെ അടുത്ത് വരണം എന്ന് ആയിരുന്നു വാശി.
കഷ്ട്ടിച്ചു ഒരു വയസ്സ് ആകുന്ന കൊച് ഉണ്ട് അവർക്ക്.
അപ്പൊ എന്റെ ദേവൂട്ടിടെ ഭാഗ്യം പോലെ ഇരിക്കും.
ചിറ്റക്കും നിന്നെ ഇഷ്ടം അയൽ പിന്നെ ഞങ്ങളുടെ ഫാമിലിയുടെ പെൺ പടയിൽ ഒരു അംഗം ആകും.
അമ്മയേക്കാൾ വാശി കൂടിയ ആൾ ആട്ടോടി എന്റെ ചിറ്റ .
ഒരു മയത്തിൽ ഒക്കെ പെരുമാറണം കേട്ടോ.”
“ഉം ഏട്ടാ.”