“ഓ ഈ പറയുന്ന ആൾ ആ മദാമ്മയുടെ ഒക്കത് അല്ലേ ആയിരുന്നില്ലേ.”
ഓ ഡാർക്ക് പെണ്ണ് കലിപ്പ് ആയി തുടങ്ങിട്ട് ഉണ്ട്. ഇനി ചിലപ്പോൾ കയറി കടിച്ചല്ലോ എന്ന് ഓർത്ത്.
“ദേടി നോക്കിയേ മെട്രോ ട്രെയിൻ മുകളിൽ കൂടെ പോകുന്നത് കണ്ടോ.”
“ഉം ഉം.
വിഷയം മാറ്റാൻ ഉള്ള ഏട്ടന്റെ സൈക്കോളജിക്കൽ മൂവ് അല്ലെ.”
എന്ന് പറഞ്ഞു ദേവൂട്ടി ചിരിച്ചു.
അങ്ങനെ പാട്ടും കേട്ട് മാളിൽ വണ്ടി കൊണ്ട് ഇട്ടേച് മാളിൽ ഒക്കെ ചുറ്റി കുറച്ചു സ്വീറ്റ്സ് ഒക്കെ വാങ്ങിട്ട് കാർ പാർക്കിലെക് വന്നപ്പോൾ അതാ കാവ്യാ ടെ ചേട്ടന്റെ മുന്നിലേക്ക്.
പണി ആയി എന്ന് എനിക്കും അവൾക്കും മനസിലായി. ഞാൻ അവളുടെ കൈയിൽ വാങ്ങിയ സാധനം ഒക്കെ കൊടുത്തു കാറിന്റെ അടുത്തേക് വിട്ട് ഒപ്പം ഇങ്ങനെ പറഞ്ഞു നീ ഒന്നും മിണ്ടരുത് എന്ന് അവൾ തല ആട്ടി.
പക്ഷേ പുള്ളി എന്നേ തടഞ്ഞു.
നിങ്ങൾ ഒക്കെ കൂടി അല്ലെ എന്റെ പെങ്ങളെ അവന് കെട്ടിച്ചു കൊടുത്തേ.എന്നൊക്കെ പറഞ്ഞു ഭയങ്കര ആയി എന്നോട് സംസാരിച്ചു. ആരും പുറമേ കേൾക്കാതെ ഒളിയം കൂടാതെ ആയിരുന്നു സംസാരിച്ചേ. ദേവിക ആണേൽ പേടിച്ചു ഇരിക്കുവാ. കുരക്കുന്ന പട്ടി കടിക്കില്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് പുള്ളിയുടെ ഉള്ളിൽ കിടക്കുന്നത് മൊത്തം പുറത്തേക് വരട്ടെ എന്ന് കരുതി മിണ്ടാതെ ഇരുന്നു. ദേവികയോടും പറഞ്ഞു. ദേവിക ഞാൻ പറഞ്ഞപോലെ തന്നെ മിണ്ടാതെ നിന്ന്. പഴയ ദേവിക എങ്ങാനും ആണേൽ ഇവിടെ ഇപ്പൊ സീൻ ആകെ കുളം ആക്കിയേനെ.
പുള്ളി പറയാൻ ഉള്ളത് എല്ലാം കഴിഞ്ഞു എന്ന് മനസ്സിലാക്കി ഞാൻ അങ്ങ് തുടങ്ങി.
“പണ്ട് നിങ്ങളുടെ വീട്ടുകാർ പറഞ്ഞു വെച്ചത് അല്ലെ മനു ഏട്ടന്റെ പെണ്ണ് ആണ് കാവ്യാ എന്നൊക്കെ. അത് കേട്ട് വളർന്ന അവര് ഓട്ടോമാറ്റിക് ആയി ആ ഇഷ്ടം അങ്ങ് കൂടി പോയി.
പക്ഷേ സ്വത്തു വിതം വെച്ചപ്പോൾ അന്ന് തുടങ്ങിയത് അല്ലെ അങ്ങോട്ടും ഇങ്ങോട്ടും പാട. കേസ്, കോടതി.
വാക്കിൽ ഫിസ് കൊടുത്തു കൊടുത്തു ഇപ്പൊ വാക്കിൽ അവന്റെ വീടിന്റെ പണി തീർത്തു എന്നല്ലാതെ വല്ല ഗുണവും ഉണ്ടായോ നിങ്ങൾക്.
പിന്നെ ഈ മനു ചേട്ടൻ എന്നെങ്കിലും ചേട്ടനെ എതിർ ആയി സംസാരിച്ചിട്ട്