ഈ സമയം ബാത്‌റൂമിൽ ആൽബിയുടെ മനസും ഹൃദയവും തമ്മിൽ ഒരു പോരാട്ടം നടക്കുക ആയിരുന്നു.
“നിനക്ക് കിട്ടാതെ പോയ സ്നേഹം ആണ് അവൾ തരുന്നത്. അത് നീ ഉപയോഗിക്കണം.”
“അപ്പൊ സ്നേഹയോ. അവളാണ് എൻ്റെ ഭാര്യ..”
“അവളോ ഭാര്യ? ഇവൾ ചെയ്യുന്നപ്പോലെ അവൾ ചെയ്തിട്ടുണ്ടോ. ഇല്ല! അവൾക്ക് നിന്നെ അത്രക്കും ഇഷ്ടമാണെങ്കിൽ ഇത്രയും നാളായിട്ട് വിളിച്ചോ? ഇല്ല..”
“നീ ഇനി ഇവളെ ഭാര്യ ആയി സങ്കൽപ്പിച്ച് നല്ല രീതിയിൽ ജീവിക്കുക..” അവൻ്റെ മനസും ഹൃദയവും ഒരുമിച്ചു പറഞ്ഞു.
ആൽബി കുളിച്ചു വന്നപ്പോൾ ഒരു തീരുമാനം ഇടുത്തു. ഇനി ഇതാണ് എൻ്റെ കുടുംബം.
ഈ സമയം ഫെസ്റ്റി മോന് ഫുഡ് കൊണ്ടുക്കുകയിരുന്നു.
ഫെസ്റ്റി: മോൻ എന്നെ ‘അമ്മ’ എന്ന് വിളിക്കോ?
അപ്പോൾ ആൽബി ഇത് കേട്ടുകൊണ്ട് വന്നു.
“അച്ഛാ, ഞാൻ ‘ആയി’ യെ അമ്മ എന്ന് വിളിച്ചോട്ടെ?
ആൽബി: മോന് ഇഷ്ടമാണെങ്കിൽ വിളിച്ചോ.
സാറിന് തന്നോട് ഇഷ്ട്ടം തോന്നി തുടങ്ങി എന്ന് മനസിലായി. ഞാൻ സാറിന് ഭക്ഷണം വിളമ്പിയപ്പോൾ ഞങ്ങൾ തൊട്ടുരുമ്മിയിട്ടാണ് നിന്നത്. അത് സാറിനും ഇഷ്ടപ്പെട്ടു തുടങ്ങി.
അങ്ങനെ സർ പോവാൻ നേരം മോന് ഉമ്മ വച്ച് പോയപ്പോൾ,
“അമ്മക്ക് ഉമ്മ കൊണ്ടുക്കുന്നില്ലേ?”
സാറിന് ഇത് കേട്ടപ്പോൾ ഏതോ പോലെ എന്നെ നോക്കി പോയി. സർ വൈകിട്ട് വന്നപ്പോൾ ഞാൻ തോളിൽ നിന്ന് ബാഗ് എടുക്കുന്നതിന് മുൻപ് സർ എനിക്ക് ബാഗ് തന്നു. അത് ഞാൻ റൂമിൽ കൊണ്ട് വച്ചു.
സർ മോനും ആയി കളിക്കുന്നത് ഞാൻ നോക്കിയിരുന്നു. അപ്പോൾ ഒക്കെ സാറും എന്നെ നോക്കുണ്ടായിരുന്നു.
പെട്ടെന്ന് ഫോൺ ബെൽ അടിച്ചു. മാഡം ആയിരുന്നു. ഞാൻ വേഗം ഫോൺ എടുത്തു അടുക്കളയിൽ പോയി.
“ഹലോ ഫെസ്റ്റി, എങ്ങനെ പോകുന്നു ജോലി ഒക്കെ?”
“നന്നായി പോകുന്നു മാഡം.”
“ആൽബിയും മോനും എങ്ങനെ ഇരിക്കുന്നു? സുഖം അല്ലെ അവർക്ക്? മോന് ഒന്ന് ഫോൺ കൊണ്ടുക്കോ? ആൽബിയെ വിളിച്ചിട്ട് കിട്ടുന്നില്ല.”
ഞാൻ നോക്കുമ്പോൾ സാറിൻ്റെ ഫോൺ മേശയിൽ ഇരിക്കുന്നു. ഇപ്പോൾ മാഡത്തിൻ്റെ ഫോൺ കൊടുത്താൽ എൻ്റെ ലക്ഷ്യത്തിലേക്ക് ഒരു തടസ്സം ആവും എന്ന് മനസിലായി.
ഫെസ്റ്റി: സർ കുളിക്കാണ്. മോൻ ആണെങ്കിൽ കളിച്ചു ക്ഷീണിച്ചു കിടന്നുറങ്ങി.