ആനി ടീച്ചർ 3 [Amal Srk]

Posted by

അവൻ നിസ്സാരമായി പറഞ്ഞു.

” പോട്ടെ സാരില്ല… ”

ആനി അവനെ സമാധാനിപ്പിച്ചു.

” ഒരുപാട് പഠിച്ച് ജോലിയൊക്കെ കിട്ടുമ്പോ നല്ലൊരു പെണ്ണിനെ തന്നെ നിനക്ക് കിട്ടും. ”

” കൊറേ കിട്ടിയത് തന്നെ… ”

അവൻ നിരാശനായി പറഞ്ഞു.

” കിട്ടും… നീ ഇപ്പൊ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്ക്.. നമ്മുക്ക് എല്ലാം ശെരിയാക്കാം ”

” അല്ല ടീച്ചർക്ക് ലൈൻ ഒന്നും ഇല്ലേ? ”

അവൻ പരുങ്ങി കൊണ്ട് ചോദിച്ചു.

” ഇല്ല ”

” അപ്പൊ നാട്ടുകാര് പറയണതോ ? ”

” നാട്ടുകാർ എന്താ പറയണത് ? ”

അവൾ ഗൗരവത്തോടെ ചോദിച്ചു.

” പാപ്പിച്ചായനും, ആനി ടീച്ചറും ലവ് ആണെന്ന്… ”

അവൻ പറഞ്ഞത് കേട്ട് ആനിക്ക് ദേഷ്യം വന്നു.

” അതൊക്കെ വെറുതെ പറയണതാ… ആ… സാധനത്തിനെ എനിക്ക് കണ്ണെടുത്താ കണ്ടുകൂട… വൃത്തികെട്ടവൻ, വായിനോക്കി… ”

ആനി ദേഷ്യത്തോടെ പറഞ്ഞു.

” ടീച്ചർക്ക് അയാളോട് പറഞ്ഞുടേ ഇഷ്ടല്ലാന്ന് ”

” അതൊക്കെ ഒരുപാട് പറഞ്ഞതാ… തലക്കകത്ത് എന്തെങ്കിലുമൊക്കെ ഉള്ളവർക്കല്ലേ കാര്യം പറഞ്ഞാൽ മനസ്സിലാകു. ”

” പിന്നെ ടീച്ചർക്ക് എങ്ങനത്തെ ആളെയാ ഇഷ്ടം? ”

” നല്ല പഠിപ്പും,വിവരവും,ജോലിയുമുള്ള ഒരാളെ വിവാഹം കഴിക്കാനാ എനിക്ക് ആഗ്രഹം. ”

” പാവം പപ്പിച്ചായൻ.. ”

അവളെ ചൂടാക്കാൻ പറഞ്ഞു.

” നിനക്കെന്താ അയാളോട് ഇത്ര സെന്റിമെൻസ്..? ”

” ഒന്നുല്ല.. എപ്പോഴും, രാവിലെയും, വൈകിട്ടുമൊക്കെ പിന്നാലെ നടക്കുന്നതല്ലേ… ”

” എന്ന് കരുതി ഞാൻ അവനെ തിരിച്ചു പ്രേമിക്കണോ ? ”

” അത് വേണ്ട ഞാൻ പറഞ്ഞെന്നേ ഉള്ളു. “

Leave a Reply

Your email address will not be published. Required fields are marked *