” പഠിക്കാൻ വരാതിരിക്കാൻ അവൻ അത്ര മോശം കുട്ടിയൊന്നുമല്ല. ”
ആനി അവനെ സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞു.
ആർക്കും ഒരു മറുപടിയും കൊടുക്കാതെ വിധു മുറിയിലേക്ക് ചെന്നു. ക്ലാസ്സ് ആരംഭിച്ചു. കുറച്ചു സമയം ആനി അവന് പഠിപ്പിച്ചു കൊടുത്തു.
” ഇന്നെനി ഇത്രയും മതി. ഒരു ദിവസം തന്നെ കൂടുതൽ പഠിച്ചാൽ മൊത്തം കൺഫ്യൂഷനാകും. ”
” എന്നാ ഞാൻ വീട്ടിലോട്ട് പോട്ടെ ”
വിധു പറഞ്ഞു.
” വീട്ടിലേക്ക് പോകാൻ അത്ര ധൃതിയായോ ? ”
ആനി തമാശയായി ചോദിച്ചു.
” അങ്ങനൊന്നുമില്ല.. ”
അവൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.
” എന്നാ കുറച്ചു സമയം ഇവിടെ ഇരിക്ക്. ഞാൻ ചോദിക്കട്ടെ. ”
” എന്താ ടീച്ചർക്ക് അറിയേണ്ടത്..? ”
” സ്കൂളിലോ, കോളേജിലോ പഠിക്കുമ്പോ നിനക്ക് ആരോടെങ്കിലും റിലേഷൻ ഉണ്ടായിരുന്നോ? ”
” ഇല്ല ”
അവൻ തല താഴ്ത്തി.
” കള്ളം പറയല്ലേ വിധു ”
” ഞാൻ പറഞ്ഞത് സത്യാ… കുറച്ച് പേരുടെ പിന്നാലെ നടന്നു എന്നല്ലാതെ, എന്നെ ഒരു പെണ്ണ് പോലും തിരിച്ചു നോക്കിയിട്ടില്ല. “