ആനി ടീച്ചർ 3 [Amal Srk]

Posted by

നടന്നത് സ്വപ്നമാണോ എന്ന് മനസ്സിലാകാതെ അവൻ അക്ഷമാനായി നിന്നുപോയി.

സംഭവം അറിയാൻ പുറത്ത് കാത്തിരിക്കുകയാണ് വനജ.

” അവൻ എന്ത്‌ പറഞ്ഞു? ”

വനജ ആകാംഷയോടെ ചോദിച്ചു.

” എനി മുതൽ ട്യൂഷന് വന്നോളാംന്ന് പറഞ്ഞു. ”

ആനി പറഞ്ഞത് കേട്ട് അവർക്ക് വിശ്വാസം വന്നില്ല : സത്യമാണോ ?

” അതേ ചേച്ചി. പരീക്ഷയിൽ തോൽക്കുമോ എന്ന മാനസിക സംഘർഷത്തിൽ അവൻ അങ്ങനെയൊക്കെ തീരുമാനിച്ചു പോയതാ. ഞാൻ അവനെ എല്ലാം പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. എനി ചേച്ചി പേടിക്കേണ്ട. പഠിത്തതിന്റെ കാര്യം പറഞ്ഞ് ചേച്ചി അവനെ കൂടെ, കൂടെ ബുദ്ധിമുട്ടിക്കാതിരുന്നാൽ മതി.”

” എന്റെ ഭാഗത്തു നിന്ന് അവന്റെ നേർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. പഠനത്തിന്റെ പേരും പറഞ്ഞ് തല്ലാനും, വഴക്ക് കൂടാനും ഒന്നും പോകത്തില്ല. ”

വനജ ആനന്ദത്തോടെ പറഞ്ഞു.

” എനി മുതൽ ചേച്ചി അവന്റെ കാര്യമോർത്ത് വിഷമിക്കേണ്ട. പരീക്ഷയിൽ അവനെ ഞാൻ തോൽക്കാൻ വിടില്ല. ഇത് എന്റെ വാക്കാ. ”

ആനി അവർക്ക് ഉറപ്പ് നൽകി.

വനജക്ക് അത് കൂടുതൽ സന്തോഷമായി.

ഇതുവരെ ഇല്ലാത്ത ഒര് അനുഭൂധിയാണ് മനസ്സിനിപ്പോൾ. ഒരു ചുംബനത്തിന് ഇത്രയേറെ മാറ്റങ്ങൾ ഉണ്ടാകാൻ സാധിക്കുമോ? ആനിയുടെ ചുണ്ട് പതിഞ്ഞ കവിളിൽ തലോടികൊണ്ട് അവൻ ഓർത്തു. അപ്പഴാണ് സമയം ശ്രദ്ധിച്ചത്, ട്യൂഷന് പോകാനുള്ള സമയമായി. നേരം കളയാതെ കുളിച്ചൊരുങ്ങി പുസ്തകവുമായി ടീച്ചറുടെ വീട്ടിലേക്ക് ചെന്നു. ടീച്ചറുടെ അമ്മ അടുത്ത് വന്നു ചോദിച്ചു ” ഞാൻ കരുതി നീ എനി വരില്ലാന്ന് ”

അവനതിന് മറുപടിയൊന്നും പറഞ്ഞില്ല. വിധുവിന്റെ ശബ്ദം കെട്ട് ആനി ഹാളിലേക്ക് വന്നു. ഒരു ലൈറ്റ് യെല്ലോ കളർ നൈറ്റിയാണ് ടീച്ചറുടെ വേഷം.

Leave a Reply

Your email address will not be published. Required fields are marked *