ആനി ടീച്ചർ 3 [Amal Srk]

Posted by

” ഏയ് ഇവിടെ വച്ച് ഒന്നുമുണ്ടായിട്ടില്ല. ഞാൻ അവനെ ഒന്ന് തല്ലിയത് പോലുമില്ല. ”

ആനി അവരോട് കള്ളം പറഞ്ഞു.

” പിന്നെ അവന് എന്താ പറ്റിയത് ? എനിക്കാണെങ്കിൽ ഒരു സ്വസ്ഥതയും ഇല്ല.”

വനജ വിഷമത്തോടെ പറഞ്ഞു.

” ചേച്ചി വിഷമിക്കേണ്ട. ഞാൻ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കാം.”

ആനി അവരെ തൽക്കാലത്തേക്ക് സമാധാനിപ്പിച്ച് പറഞ്ഞയച്ചു.

താൻ അവനെ തല്ലിയതാണ് ഇതിനൊക്കെ കാരണമെന്ന് ആനിക്ക് മനസ്സിലായി. ഇതിന് പരിഹാരം കണ്ടേ മതിയാകു. എത്രയും പെട്ടന്ന് അവന്റെ മനസ്സ് മാറ്റി പഴയ പോലാക്കണം.

” ദേഷ്യം വന്ന് നീ അവനെ തല്ലുകയൊന്നും ചെയ്തില്ലല്ലോ ? ”

അമ്മ ആനിയോട് ചോദിച്ചു.

” ഇല്ല അമ്മേ ”

അമ്മയോടും അതേ കള്ളം അവൾ ആവർത്തിച്ചു.

” പിന്നെ എന്താ ആ കുട്ടിക്ക് പറ്റിയേ ? ആണായിട്ടും, പെണ്ണായിട്ടും അവൻ മാത്രേ അവർക്കുള്ളു, അതാണെങ്കിൽ ഇങ്ങനെയും. ”

അമ്മ ഓരോന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

അമ്മ പറഞ്ഞത് കൂടി കേട്ടപ്പോൾ അവൾക്ക് വല്ലാതായി. എല്ലാം താൻ കാരണമാണെന്ന തോന്നൽ അവളെ വേട്ടയാടി. രാത്രി ആനിക്ക് മരിയാതയ്ക്ക് ഭക്ഷണം കഴിക്കാനും, ഉറങ്ങാനും പറ്റിയില്ല. മനസ്സിൽ മുഴുവൻ നിറ കണ്ണുകളോടെ നിൽക്കുന്ന വിധുവിന്റെ മുഖമാണ്. ആ രൂപം അവളുടെ മനസമാധാനം കെടുത്തി. എത്രയും പെട്ടന്ന് ഇതിനൊര് പരിഹാരം കണ്ടേ മതിയാകു.

ഞായറാഴ്ച്ച സ്ക്കൂൾ അവധി ദിവസം ആനി വിധുവിനെ കാണാൻ വീട്ടിലേക്ക് ചെന്നു. ഈ സമയം വനജ കോലായ തൂക്കുകയാണ്.

” വനജ ചേച്ചി വിധു അകത്തുണ്ടോ ?”

ആനി ചോദിച്ചു.

” അവൻ അകത്തുണ്ട്. മുറിയിൽ ചടഞ്ഞ് കൂടിയിരിപ്പാ.”

” ഞാൻ അവനോടൊന്ന് സംസാരിച്ച് നോക്കട്ടെ “

Leave a Reply

Your email address will not be published. Required fields are marked *