നാട്ടുകാരുടെയും, വീട്ടുകാരുടെയും മുമ്പിൽ ഒരുപാട് നാണം കെട്ടു. എനി ഞാൻ അവനെ എന്തെങ്കിലും ചെയ്താൽ അതിന്റെ ബവിഷത്തും അനുഭവിക്കേണ്ടിവരിക ആ സ്ത്രീയായിരിക്കും. ”
” എന്നിട്ട് നീ അവനെ തല്ലിയോ ? ”
” ട്യൂഷന് വീട്ടില് വന്നപ്പോ എന്റെ ദേഷ്യം തീരുന്ന വരെ ഞാൻ അവനെ തല്ലി. ”
” അത് വേണ്ടായിരുന്നു, തല്ലുന്നതിന് പകരം ഈ കാര്യം അവന്റെ അമ്മയെ അറിയിച്ചാ അവര് വേണ്ട ശിക്ഷ കൊടുത്തോളുവല്ലോ.”
സോഫി പറഞ്ഞു.
” അവൻ അത് അർഹിക്കുന്നുണ്ട്. ”
ആനി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
” എന്നിട്ട് അവൻ നിന്നോട് മാപ്പ് പറഞ്ഞോ ? ”
” മാപ്പും പറഞ്ഞു, എനി അങ്ങനെയൊന്നും ചെയ്യില്ലെന്ന് സത്യവും ചെയ്തു. ”
” അത് നന്നായി. ”
സോഫി പറഞ്ഞു.
അങ്ങനെ ഓരോന്ന് സംസാരിച്ച് കൊണ്ട് ഇരുവരും നടത്തം തുടർന്നു.
പതിവ് പോലെ വൈകുന്നേരം വിധു ആനി ടീച്ചറുടെ വീട്ടിൽ ട്യൂഷന് ചെന്നു. ടീച്ചറുടെ മുഖത്ത് ഗൗരവ ഭാവമാണ്. പേടിച്ചരണ്ട മുയൽ കുട്ടിയെ പോലെ അവൻ അടുത്തിരുന്നു. ക്ലാസ്സെടുക്കുവാൻ തുടങ്ങി. ആനി ചോദിക്കുമ്പോഴല്ലാതെ കമാന്നൊരക്ഷരം അവന്റെ വായീന്ന് പുറത്ത് വന്നില്ല. ആനിയുടെ മുഖത്ത് നോക്കാൻ തന്നെ അവന് ദൈര്യം വന്നില്ല.
പിന്നീടുള്ള രണ്ട്, മൂന്ന് ദിവസങ്ങളിലും ഇതേ അവസ്ഥതന്നെ തുടർന്നു.
” രണ്ട്, മൂന്ന് ദിവസ്സമായിട്ട് ഞാൻ ശ്രദ്ധിക്കുന്നു, നീ വളരെ മൂഡ് ഔട്ട് ആണല്ലോ ? ഞാൻ നിന്നെ തല്ലിയത് കൊണ്ടാണോ ? ”
ആനി ചോദിച്ചു.