“അതിനു ഇവളെയാര് കെട്ടാൻ?!!” ഞാഞ്ചിരിച്ചുകൊണ്ടത് പറയുമ്പോൾ അവൾക്കൊന്നും പറയാൻ കിട്ടാതെ പിറുപിറുത്തുകൊണ്ട്
ടപ്പേ ന്ന് വാതിലും വലിച്ചു ചാരിയടച്ചു കൊണ്ടവൾ മുറിയിൽ നിന്നിറങ്ങി.
“ടാ…ഞാൻ വന്ന കാര്യം മറന്നു… വല്യച്ഛൻ താഴെ നിന്നെ വിളിക്കുന്നു…..ചെല്ല്!!” വല്യമ്മ എന്റെ കയ്യില് പിടിച്ചു വലിച്ചു.
മനസ്സിൽ പ്രാകിക്കൊണ്ട് ഞാനാ സിഗരറ്റ് ഊതി തീർത്തു. കുറ്റി ബാല്കണിയിലെ റോസാപ്പൂ പൂച്ചെട്ടിയിലിട്ടു. വല്യമ്മയുടെ പിറകെ നടന്നു. നമ്രത അടുക്കളയിലെത്തിയിരുന്നു.
ഹാളിൽ ചാരിയിരിക്കുന്ന കരിംഭൂതം ഓഞ്ഞ ചിരിയുമായി എന്നെ വരവേറ്റു. “അനന്തൂ …. ഡാ ഒരു കുപ്പി വാങ്ങിയിട്ട് വരാമോ ??”
“ഇപ്പോഴോ ….അവിടെ തിരക്കുണ്ടാവും വല്യച്ചാ…” ഞാനൊഴിയാൻ ശ്രമിച്ചാലും നടക്കില്ലെന്നറിയാം…
“ഹാ ഇല്ലെടാ… പെട്ടന്ന് പോയിട്ട് വാ അനന്തൂ …”
കോപ്പ് പറഞ്ഞിട്ട് ഇനി കാര്യമില്ല, മിലിറ്ററി കോട്ട അടിച്ചു തീർത്തിട്ട് പുറത്തുന്നു വാങ്ങിക്കുന്ന ഭൂതം!!
ഇയാളെ വെടിവെച്ചുകൊല്ലാൻ ആരുമില്ലേ കൊണാപ്പൻ ….
ഞാൻ വേഗം അങ്ങേരുടെ ബുള്ളറ്റും സ്റ്റാർട്ട് ചെയ്തു പാസ്പോര്ട്ട് ഓഫിസിന്റെ അടുത്തുള്ള ബീവറേജിലേക്ക് ചെന്നു. ശനിയാഴ്ച ആയോണ്ട് ചെറിയ തിരക്കുണ്ട്.
തിരികെയൊരു ഫുൾ മാൻഷൻ ഹൗസുമായെത്തി. ഇന്ന് ആരാണാവോ കരിമ്പൂതത്തിന്റെ ഇര. ഞാൻ ബൈക്ക് സൈഡ് സ്റ്റാൻഡ് ഇട്ടുകൊണ്ട് മുഖം കണ്ണാടിയിൽ നോക്കി. സിറ്റ് ഔട്ടിലേക്കിരുന്നു ആകാശത്തെ മഴക്കോള് നോക്കി. ഇല്ല … രാത്രിയെ മഴക്ക് സാധ്യത ഉള്ളൂ….
അകത്തു കരിമ്പൂതം കുളിച്ചു കുട്ടപ്പനായി എങ്ങോട്ടോ പോകാനായി നിക്കുന്നു. നശൂലം എവിടേലും പോട്ടെ…!!! വല്യമ്മയും കൂടെ പോയിരുന്നെങ്കിൽ വല്ലോം നടത്താമായിരുന്നു… ഞാൻ ആലോചിച്ചു തീരുംമുന്നേ…
“എടാ ഞാനും സരിതയും എന്റെ കൂടെ അങ്ങ് കാലുചക്കിൽ ഒന്നിച്ചു ജോലി ചെയ്തിരുന്ന മാത്തന്റെ മകന്റെ കല്യാണത്തിന് പോകുവാ ….നാളെയാണ് കല്യാണം, പക്ഷെ പഴയ ടീം ഇന്നെല്ലാരും രാത്രി കൂടുന്നുണ്ട്. പിന്നെ സരിതയും മാത്തന്റെ കെട്യോളും ഒരേ ക്ലബിൽ ആണല്ലോ അതോണ്ട് ഇവളും വരുവാ ….”
“ചേച്ചിയോ ??” അവളെങ്ങാനും പോകുമോ?!!!!!! എന്റെ മനസ് ചാഞ്ചാടി..കാര്യം ഈ മാത്തൻ അങ്കിൾ ഇടക്ക് വരുന്നത് വീട്ടിലേക്ക് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ അങെരും കരിംഭൂതത്തിന്റെ അതെ അച്ചിൽ വാർത്ത മറ്റൊരു തള്ളു മൂപ്പൻ ആയോണ്ട് ആ സഭയിലേക്ക് ഞാനങ്ങനെ പോകാറില്ല. ഫാമിലി ഫ്രെണ്ട്സ് പോലെ അല്ലെ… ഇനി അവളും കൂടെ പോയാൽ…!!!!!!!