ഒരു ദിവസം ഞാൻ അവളോട് സോറി പറയാൻ വേണ്ടി അവളുടെ അടുത്തോട്ടു പോയി എന്നെ കണ്ടപ്പോൾ അവൾ തിരിച്ചു ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങി
“ശ്രീ ഒന്ന് നിന്നെ എനിക്ക് സംസാരിക്കണം”
ഞാൻ കെഞ്ചികൊണ്ട് പറഞ്ഞു
“എന്ത് സംസാരിക്കാൻ എനിക്ക് ഒന്നും കേൾക്കണ്ട”
അവൾ ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു
“ഇങ്ങനെ ഒക്കെ ചെയ്യാൻ ഞാൻ നിന്നെ എന്താ ചെയ്തത് നിന്നെ ഇഷ്ടപ്പെട്ടതോ അതാണോ ഞാൻ ചെയ്ത തെറ്റ് പറ”
“എനിക്ക് നിന്നെ കാണണ്ട. ഇനി മേലാൽ എന്റെ മുമ്പിൽ വന്ന് പോകരുത്”
ഇതും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് പോയി
തുടരും……..