അങ്ങനെ ഒരു ശനിയാഴ്ച ക്ലാസ്ടില്ലാത്തത് കൊണ്ട് 11 മണി ആയിട്ടും ഞാൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല ഞാൻ ഉറങ്ങുകയായിരിന്നു നിർത്താതെ ഉള്ള ഫോൺ വിളി കാരണം ആണ് ഞാൻ എഴുന്നേറ്റത് ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീ ആയിരുന്നു 7 മിസ്സ്ഡ്കാൾ ഉണ്ടായിരുന്നു
“എന്താടി നിന്റെ ആരെങ്കിലും ചത്തോ”
ഉറക്കം പാതി വഴി പോയതിന്റെ ദേഷ്യത്തിൽ ഞാൻ ചോദിച്ചു
“എടാ നീ ഇന്ന് ഫ്രീ ആണോ”
അവൾ ശബ്ദം കുറച്ചു കൊണ്ട് ചോദിച്ചു
“ആണെങ്കിൽ”
“ആണെങ്കി നമുക്ക് എറണാകുളം പോയാലോ”
“അവിടെ എന്താ പരുപാടി ”
“പരിപാടി ഒന്നുമില്ല എന്റെ ഒരു ഫ്രണ്ട് ബാംഗ്ലൂർ ന്ന് വരുന്നുണ്ട്”
“ഗേൾ ഫ്രണ്ട് ആണോ”
ഞാൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചു
“അല്ല ബോയ്ഫ്രണ്ട് ആണ് നിനക്ക് വരാൻ പറ്റോ”
“ആ”
“താങ്ക്സ് ഡാ മുത്തേ”
അതും പറഞ്ഞു അവൾ ഫോൺ വെച്ചു ഞാൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി കീ യും എടുത്തു അവളുടെ വീട്ടൽ പോയി
“ആ നീ വന്നോ മാറ്റവള് രാവിലെ തുടങ്ങിയ മേക്കപ്പ് ആണ് ഇതുവരെ കഴിഞ്ഞിട്ടില്ല മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം”
ആന്റി ചിരിയോടെ പറഞ്ഞകൊണ്ട് അടുക്കളയുലേക്ക് പോകാനൊരുങ്ങി
“ചായ ഒന്നും വേണ്ട ആന്റി ഞാൻ ഇപ്പൊ കുടിച്ചിട്ടേ ഉള്ളു”
“മ്മ്”
“അങ്കിൾ ഇവിടെ ഇല്ലേ”
“ഇല്ല കമ്പനിയിൽ പോയിരിക്കുകയാണ്”
ഞങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ശ്രീ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വന്നു അവളെ കണ്ട എന്റെ കണ്ണ് വരെ തിളങ്ങി പോയി അമ്മാതിരി ലുക്ക് ആയിരുന്നു അവൾക്ക് ഒരു കറുപ്പ് ടോപ്പും നീല ജീൻസും ആയിരുന്നു വേഷം
സ്റ്റെപ് ഇറങ്ങി എന്റെ മുമ്പിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കാണിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു
“എങ്ങനെ ഉണ്ട് പൊളി അല്ലെ”
“ഓ അത്രക്ക് ഒന്നുമില്ല”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു