“ഹ എനിക്ക് തോന്നി അതാണല്ലോ ഞാൻ വിളിച്ചത്… ഞാൻ ഗേറ്റിനു മുമ്പിൽ ഉണ്ട് ഇങ്ങോട്ട് വാ..”
“ആ”
അതും പറഞ്ഞു അവൾ ഫോൺ കട്ടാക്കി
ഞാൻ അവളെ നമ്പർ “ജാഡ തെണ്ടി” എന്ന് സേവ് ചെയ്തു പിന്നെ ബൈക്ക് എടുത്തു ഗേറ്റിനു മുമ്പിൽ പോയപ്പോൾ അവളെ രണ്ട് മൂന്ന് പേര് റാഗ് ചെയ്യുന്നുണ്ട്. 2nd ഇയരിൽ പഠിക്കുന്ന കുറച്ചു അലമ്പ് ടീം ആയിരുന്നു
ഞാൻ അവന്മാർ എന്ത് ചെയ്യുവാന്നെന്നു നോക്കി കുറച്ചു ദൂരെ വണ്ടി നിർത്തി
അവന്മാർ കുറച്ചു കലിപ്പിടുന്നുണ്ട് പെട്ടെന്ന് ഒരുത്തൻ അവളുടെ കൈ ക്ക് കേറി പിടിച്ചു അവളാന്നെങ്കി ഇപ്പൊ കരയും എന്ന ഭാവത്തിലും പിന്നെ ഞാൻ ഒന്നും നോക്കിയില്ല വണ്ടി നേരെ മുന്നോട്ട് എടുത്തു അവന്മാരുടെ മുന്നിൽ കൊണ്ട് പോയി നിർത്തി അവളുടെ കയ്ക്ക് പിടിച്ചവന്റെ മുഖത്തോട്ടും അവളുടെ കയ്യിലേക്കും നോക്കി അതോടെ അവൻ കൈ വിട്ടു
“ഞാൻ നിങ്ങളോടെക്കെ പറഞ്ഞിട്ടില്ലേ റാഗിംഗ് ചെയ്യുന്നതൊന്നും കുഴപ്പമില്ല പക്ഷെ പെൺകുട്ടികളെ ദേഹത്തു തൊട്ടിട്ടുള്ള റാഗിംഗ് ഒന്നും വേണ്ടെന്ന് ”
ഞാൻ കുറച്ചു കലിപ്പോടെ തന്നെ ചോദിച്ചു
അതിന് അവന്മാർ നിന്ന് പരുങ്ങി പിന്നെ ഞാൻ അവളോട് കേറാൻ പറഞ്ഞു അവമ്മാരെ ഒന്ന് തറപ്പിച്ചു നോക്കി വണ്ടി മുന്നോട്ട് എടുത്തു
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു
“താങ്ക്സ്”
“മ്മ്…. താനെന്താ അവന്മാർ കയ്യിനു പിടിച്ചപ്പോൾ ഒന്നും മിണ്ടാതിരുന്നത്.”
“അതിനെന്താ നീ ഉണ്ടല്ലോ”
അവൾ കൂളായി മറുപടി പറഞ്ഞു
“ജീവിതകാലം മുഴുവനും ഞാൻ ഉണ്ടാകതൊന്നുമില്ലല്ലോ”
ഞാൻ കുറച്ചു നിരാശയോടെ പറഞ്ഞു
“ഏയ്യ് നീ കോളേജ് കഴിഞ്ഞലും എന്റെ ഡ്രൈവർ ആയി കൂടിക്കോ എനിക്ക് കുഴപ്പമൊന്നുമില്ല”
അവൾ ചിരിയോടെ പറഞ്ഞു
“നിന്റെ മറ്റവനോട് പറ”
ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു
“ആ മറ്റവനെ കിട്ടുന്നത് വരെ മാത്രം മതി”
അവൾ വീണ്ടും ചിരിയോടെ പറഞ്ഞു