ശ്രീദേവി 2
Sreedevi Part 2 | Author : Malik | Previous Part
അദ്യഭാഗം വായിക്കാത്തവർ അത് വായിച്ചതിനു ശേഷം മാത്രം വായിക്കുക.
പെട്ടന്ന് ആരോ എന്റെ തോളിൽ തോണ്ടി
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ആയിരുന്നു
തുടർന്നുവയിക്കുക…………
“എന്തേ”
ഞാൻ അവളോട് ചോദിച്ചു
“തന്റെ നമ്പർ തന്നെ വൈകുന്നേരം ഞാൻ വിളിക്കാം”
ഞാൻ നമ്പർ പറഞ്ഞു കൊടുത്തു.
അതും വാങ്ങി അവൾ തിരിഞ്ഞു നടന്നു പിന്നെ എന്തോ ആലോചിച്ചന്ന പോലെ തിരിഞ്ഞ് വന്നു കൊണ്ട് ചോദിച്ചു
“താൻ എന്തിനാ ഇയാളെ തല്ലുന്നത് ”
അവളുടെ ചോദ്യത്തിന് ആദ്യം ഒന്നു പരു ങ്ങിയങ്കിലും സ്വാബോധം വീണ്ടെടുത്ത ഞാൻ പറഞ്ഞു
“നീ കൂടുതൽ കാര്യം ഒന്നും അന്നെഷിക്കാതെ ക്ലാസ്സിൽ പോകാൻ നോക്ക്”
എന്റെ മറുപടി കേട്ട് അവൾ ചമ്മിയ ഒരു ചിരിയും ചിരിച്ചു പോയി.
ഞാൻ അഭിയെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു
“നിന്റെ കൂറ സ്വഭാവം അവളോട് വേണ്ട കേട്ടല്ലോ”
“സോറി മച്ചാ”
അവൻ കെഞ്ചികൊണ്ട് പറഞ്ഞു
പിന്നെ ഞങ്ങൾ ക്ലാസ്സിൽ പോയി വൈകുന്നേരം വരെ എങ്ങനയൊക്കെയോ ക്ലാസ്സിൽ ഇരിന്നു.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ബൈക്ക് എടുക്കാൻ ചെന്നപ്പോൾ ഫോൺ അടിച്ചു പേരിചയമില്ലാത്ത നമ്പർ ആയിരിന്നു
ഞാൻ ഫോൺ എടുത്തു
“ഹലോ… ആരാ…..”
“ഹലോ ഇത് ഞാൻ ആണ്”
“ആര്… തന്റെ അച്ഛനും അമ്മയും തനിക്ക് പേര് ഒന്നും ഇട്ടിട്ടില്ലേ…”
“ഇട്ടിട്ടുണ്ട്…. ശ്രീദേവി എന്നാണ് അറിയോ ആവോ..”
അപ്പോഴാണ് ഞാൻ അവളെ പറ്റി ഓർത്തത്
‘ഹ.. തനാണോ… ഞാൻ തന്റെ കാര്യം മറന്നിരിക്കുകയായിരിന്നു…. വിളിച്ചത് നന്നായി… അല്ലെങ്കി നടന്നു വീട്ടൽ പോകേണ്ടി വന്നേനെ… ”
ഞാൻ തമാശ രൂപേന്നെ പറഞ്ഞു