പ്രതിരൂപം : നിന്റെ ഭർത്താവ് ഇയാൾ അല്ല… ഗൾഫിൽ ഉള്ള മുഹമ്മദ് ആണ്…
അവൾ ആ രൂപത്തെ ഒന്ന് രൂക്ഷമായി നോക്കി…
പ്രതിരൂപം : നീ എന്തിനാണ് ഇങ്ങനെ നോക്കുന്നേ… ഞാൻ സത്യം ആണ് പറഞ്ഞത്…. നീ വേഗം ഇവിടെ നിന്ന് ഓടി പോകാൻ നോക്ക്… എന്നിട്ട് ഗൾഫിൽ പോവണം….
” എന്തിന്… ”
പ്രതിരൂപം : എന്ത്…. നിനക്ക് ജീവിക്കണ്ടേ… ആർഭാടമായി… അടിച്ചുപൊളിച്ചു ജീവിക്കണ്ടേ….
” അതിന് ഞാൻ ഇവിടെ ജീവിക്കുന്നുണ്ട്..”
പ്രതിരൂപം : എങ്ങനെ? അയാളുടെ ആട്ടും തുപ്പും കേട്ടോ… ഒരു അടിമ ആയിട്ടോ…. അതോ നീ ഒരു കൂലിപ്പണിക്കാരന്റെ ഭാര്യ ആയി ജീവിക്കാൻ ആണോ… ആഗ്രഹിക്കുന്നത്..
” അടിമയോ… ഞാൻ അല്ലേ അവിടെത്തെ ആളുകളെ അടിമ ആയി വച്ചത്… ഇവിടെ എന്നെ അടിമയായി വച്ച ഒരു ദിവസം ഉണ്ടോ… എല്ലാം ദിവസം രാജേട്ടൻ എന്റെ ആഗ്രഹം ചോദിച്ചിട്ടാണ് ജോലിക്ക് പോകുന്നത്… അദ്ദേഹം വരുന്നത് വരെ ഇവിടെ ഞാൻ സ്വതന്ത്രയാണ്… അദ്ദേഹം വന്നാലും എന്റെ ആഗ്രഹത്തിന് എതിരായി ഒന്നും പ്രവൃത്തിചിട്ടില്ല…. ”
പ്രതിരൂപം : അതിന് നീ അയാളുടെ ഭാര്യ ആയി ജീവിക്കാൻ പോവണോ… സുമതി ആയിട്ട്…
“അത്……”
പ്രതിരൂപം : ഇനി യഥാർത്ഥ സുമതി വന്നാൽ ഇയാൾ നിന്നെ വിട്ട് പോവില്ല എന്ന് എന്താ ഉറപ്പ്…
” സുമതി തന്നെ ആണ് ഉറപ്പ്… ഞാൻ വന്നിട്ട് 4,5 മാസം ആയിട്ടും അവൾ ഇതുവരെ ഇവിടേക്ക്