ആഹാ…
മറ്റൊരുടത്തു അഭിരാമി പറമ്പിലൂടെ നടക്കുകയായിരുന്നു…
ഈ വാഴ എല്ലാം ചാഞ്ഞു തുടങ്ങിയിലോ… താങ്ങു കൊടുക്കാറായി… അത് എങ്ങനെയാ… രാജേട്ടന് ഇപ്പോൾ ഇതിന്റെ ഒക്കെ വിചാരം ഉണ്ടോ… എല്ലാം സമയം എന്റെ പുറകെ അല്ലേ…
അവൾ അയാളെ ഓർത്ത് ചിരിച്ചു… അവൾ കുളത്തിന്റെ അടുത്ത് പോയി ഇരുന്നു…. അഭിരാമി ഇപ്പോഴത്തെ തന്റെ ജീവിതം ആലോചിച്ചു ഇരുന്നു…
അഭിരാമി… അഭിരാമി….
ആരാണ്…
അവൾ താഴെ കുളത്തിലേക്ക് നോക്കിയപ്പോൾ ജീൻസും ഷർട്ടും ഇട്ട അവളുടെ പ്രതിരൂപം…
ആരാണ് നീ…
പ്രതിരൂപം : നിന്റെ മനസ്സ്… നീ മറന്നു പോയ ഒരു കാര്യം ഓർമിപ്പിക്കാൻ വന്നതാണ്…
അവൾ ഒന്ന് ആലോചിച്ചു….
” എന്ത് കാര്യം ”
പ്രതിരൂപം : ഈ നരകത്തിൽ നിന്ന് ഓടി പോവാൻ… ഈ അസുരന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ….
” രാജേട്ടൻ അസുരൻ അല്ല…. സ്നേഹമുള്ള മനുഷ്യൻ ആണ്… എന്റെ ഭർത്താവ് ആണ്…”