“സുമതി……”
അയാൾ പെട്ടെന്ന് ഞെട്ടി ഉണർന്നു…. ശരീരം മൊത്തം വിയർത്തു ഇരിക്കുന്നു…
അയാൾ ചുറ്റും നോക്കി… അഭിരാമി അയാളുടെ നെഞ്ചിൽ ഒട്ടി കിടക്കുന്നുണ്ട്..
( ദൈവമേ… അത് സ്വപ്നം ആയിരുന്നോ…
അത് സത്യം ആയിരുന്നെങ്കിൽ… ഇല്ല… ഞാൻ ഇവളെ ആ സത്യം അറിയിക്കില്ല… ഇവൾ എന്റെ സുമതി ആണ്… എന്റെ മാത്രം സുമതി ആയിരിക്കും…. )
അയാൾ അവളുടെ നെറ്റിയിൽ ഉമ്മ വച്ചപ്പോൾ അവൾ ഉണർന്നു…. അവൾ ആ കട്ടിലിൽ നിന്ന് എഴുന്നേറ്റു…
“ഏട്ടാ… വേദന കുറവുണ്ടോ….”
“നീ എന്റെ കൂടെ ഉള്ളത് കൊണ്ട് വേദന ഒന്നും അറിഞ്ഞില്ല….”
“ഒന്ന് പോ ഏട്ടാ….”
” പെണ്ണേ… നീ എന്റെ അടുത്ത് ഉള്ളപ്പോൾ എനിക്ക് വേറെ ഒന്നും ഓർമ ഉണ്ടാവില്ല..”
“അപ്പൊ പിന്നെ ഇന്നലെ എന്തിനാണ് എന്നെ വിട്ട് പോയേ…”
“നീ അങ്ങനെ വീണ്ടും പറഞ്ഞപ്പോൾ എനിക്ക് ആകെ വിഷമം ആയി… അതുകൊണ്ട് ആണ് ഞാൻ ഇറങ്ങി പോയത്…”
അവൾ കരഞ്ഞു കൊണ്ട്