ചോദിച്ചു.
“””””ചാ … ചായ….”””””… ഏട്ടത്തിയുടെ മുഖത്തെ ഭാവവ്യത്യാസം കണ്ട് ഒന്ന് പതറിയെങ്കിലും അത് കാണിക്കാതെ സ്ഥായി ഭാവത്തിൽ അമ്മക്ക് മറുപടി നൽകി.
“”””ആ….തരാം….”””””…. വീണ്ടും അമ്മ വിളിച്ചു കൂവി.അമ്മയുടെ മറുപടി കിട്ടിയതും ഞാൻ തിരികെ ഉള്ളിൽ കയറി കൈയും മുഖവും കഴുകി ഉമ്മറത്തേക്ക് പോയി അവിടെയുള്ള കസേരകളിൽ ഒന്നിൽകയറിയിരുന്നു.
ശരീരം ഇരിക്കുകയാണെങ്കിലും മനസ്സ് ഇരുപ്പുറക്കാതെ പറന്നുയരുകയാണ്. ചിന്തകളിൽ നിന്നും ചിന്തകളിലേക്ക് മനസ്സിങ്ങനെ ചാടി നടക്കുന്നു.അങ്ങിനെ ഓരോന്ന് ആലോചിച്ചു ഞാനാ കസേരയിൽ ഇരുന്നു.
“”””””ചായ….”””””…. ആരോടോ പറയുമ്പോലെ പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ് ചായ എന്റെ മുന്നിലേക്ക് വന്നു. തിരിഞ്ഞു നോക്കിപ്പോൾ ആണ് ആള് ഏട്ടത്തിയാണ് എന്ന് മനസിലായത്. എന്നെ നോക്കുന്നത് കൂടി ഇല്ല. ഞാൻ വിറയാർന്ന കൈയോടെ ചായാ വാങ്ങി.
ഒരു പ്രാവിശ്യമേ എനിക്ക് ഏട്ടത്തിയെ നോക്കാൻ കഴിഞ്ഞുള്ളു. ഞാൻ മെല്ലെ ഗ്ലാസിൽ നിന്നും ചൂട് ചായ ഊതികുടിച്ചു.
ചായ കുടിക്കഴിഞ്ഞു ഗ്ലാസ് വെക്കാൻ ചെന്നപ്പോൾ ഏട്ടത്തിയെ കണ്ടു. രാത്രിയിലെ കറിക്ക് വേണ്ടി പച്ചക്കറി അരിയുകയാണ് കക്ഷി.ആരോടൊയുള്ള ദേഷ്യം തീർക്കും പോലെയാണ് ഏട്ടത്തി പച്ചക്കറി നുറുക്കുന്നത്.