ശിൽപ്പേട്ടത്തി 2 [MR. കിംഗ് ലയർ ]

Posted by

“”””അല്ല… ഞാൻ ചോദിച്ചത് കേട്ടില്ലേ രണ്ടാളും…””””… അമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു.

 

“”””അതിന്നലെ മഴകൊണ്ടമ്മേ…!””””… പിന്നെയും ഏട്ടത്തി രക്ഷിച്ചു… അല്ലങ്കിലും അന്നും ഇന്നും അമ്മയുടെ മുന്നിൽ പെടുമ്പോൾ എന്റെ രക്ഷക്ക് എത്തുന്നത് ഏട്ടത്തി തന്നെയായിരിക്കും.

 

പിന്നീട് കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല അമ്മ മുറിയിലേക്കും ഏട്ടത്തി അടുക്കളയിലേക്കും പോയി. ഞാൻ ഉച്ചവരെ വീട്ടിൽ തന്നെയവിടെ ഇവിടെയായി ചുറ്റിതിരിഞ്ഞു.ഇന്ന് ഞാനും ഏട്ടത്തിയും രാവിലേയൊന്നും കഴിച്ചില്ല.

ഇന്നലെ രാത്രിയും പട്ടിണിയായിരുന്നു.

നല്ല വിശപ്പുണ്ടങ്കിലും ഞാനൊന്നും മിണ്ടാൻ പോയില്ല.

 

ഇതിനിടയിൽ പലപ്രവിശ്യം ഏട്ടത്തിയോട് സംസാരിക്കാനായി ഏട്ടത്തിയുടെ മുന്നിൽ ചെന്നിട്ടും ഏട്ടത്തി എന്നെ കണ്ടില്ലാന്നു നടിച്ചു ഒഴിഞ്ഞു മാറി.അമ്മയോട് ആള് മിണ്ടുന്നുണ്ട് പക്ഷെ എന്നെകാണുമ്പോൾ പെട്ടന്ന് സൈലന്റ് ആവും. ഇതമ്മ ചോദിക്കുകയും ചെയ്‌തു.

 

“”””എന്തുപറ്റി രണ്ടാളും തെറ്റിയോ…?””””… അതിനുത്തരം ഞങ്ങൾ രണ്ടും നൽകിയത് ചുമൽകൂചലിലൂടെയാണ്.

 

ഉച്ചക്ക് എനിക്ക് ഭക്ഷണം വിളമ്പി തന്നത് അമ്മയാണ്.സാധാരണ എനിക്ക് വിളമ്പി തരുന്നത് ഏട്ടത്തിയായിരുന്നു പക്ഷെ ഇന്ന് ആ ഡ്യൂട്ടി ഏട്ടത്തി അമ്മക്ക് കൈമാറി.

 

സാധാരണ ഞാൻ കഴിക്കുമ്പോൾ ഓരോന്ന് പറതെന്നെ കളിയാക്കുന്നതും ഞാനതും പറഞ്ഞു എഴുനേൽക്കാൻ ഒരുങ്ങുമ്പോൾ എന്റെ കൈയിൽ പിടിച്ചിരുത്തി മുഴുവനും കഴിപ്പിക്കുന്നതും എന്നെ പുന്നാരിക്കുന്നതും എനിക്കിഷ്ടപ്പെട്ട ഓരോന്ന് ഉണ്ടാക്കിത്തരുന്നതും…എല്ലാമെന്റെ ഏട്ടത്തിയാണ്. ഇന്ന് അമ്മ വിളമ്പിയ ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഓരോന്ന് എന്റെ ഓർമയിൽ മിന്നി തെളിഞ്ഞുകൊണ്ടിരുന്നു.

ആ ഓർമ്മകൾ എന്റെ വിശപ്പ് കെടുത്തി. ഒരിറ്റ് ഭക്ഷണം തൊണ്ടയിൽ നിന്നും കീഴോട്ട് ഇറങ്ങുന്നില്ല.

 

“”””മോനെന്താ ഒന്നും കഴിക്കാത്തെ…?”””””…. മുന്നിൽ വിളമ്പിയ ഭക്ഷണത്തിൽ കൈയിട്ടിളക്കിയിരിക്കുന്ന എന്നെ നോക്കി അമ്മ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *