“”””ആ… അമ്മേ….””””… അമ്മയുടെ വിളികേട്ട് അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നുകൊണ്ട് ഏട്ടത്തി വിളികേട്ടു.
“”””അല്ല… മോളേനിങ്ങളെന്താ കല്യാണത്തിന് പോകഞ്ഞേ…?”””””… ഏട്ടത്തിയെ കണ്ടതും സ്വരത്തിൽ മയം ചാലിച്ചുകൊണ്ട് അമ്മ ചോദിച്ചു.
“”””അതമ്മേ… എനിക്കൊരു തലവേദന.. അപ്പൊ…അപ്പോപ്പിനെ പോണ്ടാന്നുവെച്ചു…”””””… ഏട്ടത്തി തപ്പിത്തടഞ്ഞു ആണെങ്കിലും അമ്മ വിശ്വസിക്കുന്ന തരത്തിലുള്ളൊരു നുണ പറഞ്ഞു.
“”””എന്നാപ്പിന്നെ അപ്പു നിനക്കുപോവായിരുന്നില്ലേ…?””””… അമ്മ ചോദ്യഭാവത്തിൽ എന്നെ നോക്കി.
അമ്മയുടെ ചോദ്യത്തിന് ഒരു ഉത്തരം നൽകാൻ എനിക്ക് സാധിച്ചില്ല. ഞാൻ വെപ്രാളത്തോടെ അമ്മയുടെ മുന്നിൽ നിന്നു.
“”””ഞാനാമ്മേ… ഞാനാ അപ്പൂനോട് പോണ്ടാന്നുബറഞ്ഞത്…. ഞാനിവിടെയോറ്റക്ക് അല്ലെ അപ്പൊഎനിക്കൊരു കൂട്ടിന് “”””….എന്നെ രക്ഷിക്കാനായി ഏട്ടത്തി അമ്മക്ക് മറുപടി കൊടുത്തു. ഞാൻ ഇന്നലെ അത്രയൊക്കെ ചെയ്‌തിട്ടും ഏട്ടത്തി എന്നെ അമ്മയിൽ നിന്നും രക്ഷിച്ചു.
റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ച എന്റെ മനസ്സിൽ വീണ്ടും ഓരോന്ന് കിടന്ന് പുകയാൻ തുടങ്ങി.
ഈനിമിഷമാത്രയും ഏട്ടത്തി എന്നെയൊന്നു നോക്കിയതുകൂടിയില്ല. എന്നെ മനഃപൂർവം ഒഴുവാക്കുന്നത് പോലെ.എന്നെ വെറുത്തുക്കാണും… ആ മനസ്സിലിപ്പോ എന്നൊരു ഒരു തരിമ്പ്സ്നേഹം കൂടിയുണ്ടാവില്ല. അറപ്പായിരിക്കും…
മനസ്സിൽ ഓരോന്ന് കിടന്നു പുകഞ്ഞുതുടങ്ങി.
വീണ്ടും എന്തൊക്കെയോ പറഞ്ഞ ശേഷം അമ്മ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോളാണ് ഞങ്ങളെ രണ്ടുപേരെയും കുരുക്കുന്ന ഓരോ ചോദ്യം അമ്മയിൽ നിന്നുമുണ്ടായത്.
“”””അല്ല… രണ്ടാളുടെയും മുഖമെന്താ വല്ലാതെയിരിക്കുന്നേ..?”””””… അമ്മയുടെ ചോദ്യം കേട്ടതും ഏട്ടത്തിയെന്നെ മിഴികളുയർത്തിയൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ യാന്ത്രികമായി ഞാൻ മുഖം കുനിച്ചു.